മ​ഴ​ക്കെ​ടു​തി​; കാ​സ​ര്‍​ഗോ​ട്ട് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു
Monday, September 21, 2020 9:50 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ മ​ഴ​വെ​ള്ള​ക്കെ​ടു​തി​യി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ചെ​റു​വ​ത്തൂ​ര്‍ മ​യി​ച്ച​യി​ലെ പി. ​സു​ധാ​ക​ര​ന്‍ (47), മ​ധൂ​ര്‍ പ​ര​പ്പാ​ടി ചേ​ന​ക്കോ​ട്ടെ ച​ന്ദ്ര​ശേ​ഖ​ര​ന്‍ (37) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചെ​ത്തു തൊ​ഴി​ലാ​ളി​യാ​യ സു​ധാ​ക​ര​നെ വീ​ടി​ന് സ​മീ​പം പു​ഴ​യോ​ട് ചേ​രു​ന്ന തോ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി ഒ​ഴു​ക്കി​ല്‍​പെ​ട്ട​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. പ​രേ​ത​നാ​യ പൊ​ക്ക​ന്‍റെ​യും ചി​രു​ത​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: അ​ജി​ത. മ​ക്ക​ള്‍: സു​ജി​ത, അ​ഭി​ജി​ത്ത്. മ​രു​മ​ക​ന്‍: രൂ​പേ​ഷ് (ഇ​ട​യി​ല​ക്കാ​ട്). സ​ഹോ​ദ​ര​ങ്ങ​ള്‍: ശ്യാ​മ​ള, ഉ​ഷ, നി​ഷ, മാ​ലി​നി, പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍. മ​ധൂ​ര്‍ ചേ​ന​ക്കോ​ട്ട് വെ​ള്ളം​ക​യ​റി​യ വ​യ​ലി​ലെ കു​ഴി​യി​ല്‍ വീ​ണാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ന്‍ മ​രി​ച്ച​ത്. വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി പോ​യ​താ​യി​രു​ന്നു. ചേ​ന​ക്കോ​ട്ടെ കൃ​ഷ്ണ മ​ണി​യാ​ണി​യു​ടെ​യും രാ​ജീ​വി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ന്‍​സി​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: യ​ശോ​ദ, മീ​നാ​ക്ഷി, ല​ക്ഷ്മി, ദേ​വി, ര​മ​ണി, ന​ളി​നി.