അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യി​ൽ വി​ള​ഞ്ഞ​ത് നൂ​റു​മേ​നി
Saturday, September 19, 2020 12:37 AM IST
പെ​രി​യ​ങ്ങാ​നം : സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​യ​ങ്ങാ​ന​ത്ത് ക​ര​നെ​ൽ​ക്കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​വി​ധു​ബാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ലി​സി വ​ർ​ക്കി, പി. ​ബാ​ബു​രാ​ജ്, വി.​കെ. റീ​ന, ടി. ​വി​ഷ്ണു​ന​മ്പൂ​തി​രി, പി. ​ര​വി, പി. ​ജ​നാ​ർ​ദ​ന​ൻ, കെ. ​വ​സ​ന്ത​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​കെ. പ​ത്മ​നാ​ഭ​ൻ, പി. ​ര​വീ​ന്ദ്ര​ൻ , എം. ​രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി . ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ദി​ലീ​പ് കു​മാ​ർ സ്വാ​ഗ​ത​വും ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.