സ്കൂ​ൾ മൈ​താ​ന​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ വി​ണ്ടു​കീ​റി; വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി
Saturday, September 19, 2020 12:37 AM IST
പി​ലി​ക്കോ​ട്: വെ​ള്ള​ച്ചാ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ മൈ​താ​ന​ത്തി​ന്‍റെ ഭി​ത്തി​ക്ക് വി​ള്ള​ൽ. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പി​ന്നോ​ക്ക​വി​ഭാ​ഗം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന വെ​ള്ള​ച്ചാ​ൽ ഗ​വ.​മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന് ര​ണ്ടു​വ​ർ​ഷം മു​ൻ​പാ​ണ് മൈ​താ​നം ഒ​രു​ക്കി​യ​ത്. 44 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​തി​കേ​ന്ദ്ര​മാ​ണ് മൈ​താ​ന​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​ത്.
സ്കൂ​ളി​ന് കി​ഴ​ക്കു​ഭാ​ഗ​ത്തെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്താ​ണ് മൈ​താ​നം ഒ​രു​ക്കി​യ​ത്. തെ​ക്കും കി​ഴ​ക്കും ഭാ​ഗ​ങ്ങ​ളി​ൽ ക​രി​ങ്ക​ൽ കെ​ട്ടി ഉ​യ​ർ​ത്തി​യും മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ പാ​റ​ക്ക​ല്ലും മ​ണ​ലും നി​റ​ച്ചു​മാ​ണ് നി​ർ​മാ​ണം ന​ട​ന്ന​ത്. മ​ഴ​ക്കാ​ലം വ​ന്ന​തോ​ടെ മ​ണ്ണ് നി​റ​ച്ച് അ​രി​കു​കെ​ട്ടി​യ ഭാ​ഗ​ത്താ​ണ് വി​ള്ള​ൽ വീ​ണ​ത്. ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ് അ​രി​ക് ഭി​ത്തി​യു​ള്ള​ത്. ഇ​ത് ത​ക​ർ​ന്നാ​ൽ ക​രി​ങ്ക​ല്ലും മ​ണ​ലും സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ എ​ത്തു​മെ​ന്ന നി​ല​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ​യും വ​കു​പ്പ് എ​ൻ​ജി​നി​യ​ർ​മാ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ക​രി​ങ്ക​ല്ലും മ​ണ​ലും മാ​റ്റാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.