ഹ​രി​ത​ക​ര്‍​മ​സേ​ന മെ​ന്‍റ​റാ​യി അ​പേ​ക്ഷി​ക്കാം
Saturday, September 19, 2020 12:37 AM IST
കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​ശ്രീ സം​രം​ഭ രീ​തി​യി​ല്‍ ഹ​രി​ത​ക​ര്‍​മ​സേ​ന പ്ര​വ​ര്‍​ത്ത​നം ന​ട​പ്പി​ലാ​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ​രു​മാ​ന​ദാ​യ​ക സം​രം​ഭ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​യി മെ​ന്‍റ​ര്‍​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​റു​മാ​സ​ത്തേ​ക്ക് സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ക​യും ഹ​രി​ത​ക​ര്‍​മ​സേ​ന​യെ മി​ക​ച്ച നി​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം എ​ത്തി​ക്കു​ക എ​ന്ന ചു​മ​ത​ല​യാ​ണ് വ​ഹി​ക്കേ​ണ്ട​ത്. ഡി​ഗ്രി അ​ല്ലെ​ങ്കി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത ഡി​പ്ലോ​മ​യും 18 മു​ത​ല്‍ 65 വ​യ​സ് പ​രി​ധി​യി​ലു​ള്ള വ​നി​ത​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യു​ന്ന​വ​രും ക​മ്പ്യൂ​ട്ട​ര്‍, സോ​ഷ്യ​ല്‍ മീ​ഡി​യ, എം​എ​സ് ഓ​ഫീ​സ്, ഇ-​മെ​യി​ല്‍, ഗൂ​ഗി​ൾ മീ​റ്റ് മു​ത​ലാ​യ ഉ​പാ​ധി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നും അ​റി​വു​ണ്ടാ​യി​രി​ക്ക​ണം. ഹ​രി​ത ക​ര്‍​മ​സേ​ന പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച വ്യ​ക്ത​ത, ഹ​രി​ത​ക​ര്‍​മ​സേ​ന പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു​ക​ളി​ല്‍ അ​റി​വു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. അ​പേ​ക്ഷ ഫോ​മി​ന് അ​ടു​ത്തു​ള്ള കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ 22ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 9567126956, 04994256111.