ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​വാ​ർ​ത്ത​യു​ടെ ഞെ​ട്ട​ലിൽ ബ​ളാ​ല്‍ നി​വാ​സി​ക​ള്‍
Friday, August 14, 2020 1:09 AM IST
ബ​ളാ​ല്‍: ആ​ന്‍ മ​രി​യ​യു​ടെ മ​ര​ണം സ​ഹോ​ദ​ര​ന്‍റെ ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്ന വി​വ​രം ഞെ​ട്ട​ലോ​ടെ​യാ​ണ് ബ​ളാ​ലി​ലെ നാ​ട്ടു​കാ​ര്‍ കേ​ട്ട​റി​ഞ്ഞ​ത്.

തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ ക​ര്‍​ഷ​ക കു​ടും​ബ​മാ​ണ് ഓ​ലി​ക്ക​ല്‍ ബെ​ന്നി​യു​ടേ​ത്. കൃ​ഷി​യും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി ക​ഠി​നാ​ധ്വാ​നി​യാ​യി ജീ​വി​ച്ചി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ.

നേ​ര​ത്തേ വി​വി​ധ സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന മ​ക​ന്‍ ആ​ല്‍​ബി​ന്‍ ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​താ​വി​നെ സ​ഹാ​യി​ക്കാ​നോ വീ​ട്ടു​പ​ണി​ക​ള്‍ ചെ​യ്യാ​നോ ആ​ല്‍​ബി​ന് താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

കു​ടും​ബാം​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യാ​ല്‍ ആ​ര്‍​ഭാ​ട​ജീ​വി​തം ന​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന തോ​ന്ന​ലി​ലാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

ബെ​ന്നി ഇ​പ്പോ​ഴും ഗു​രു​ത​ര നി​ല​യി​ല്‍ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​ക്ക​ളെ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ആ​ല്‍​ബി​നും സ​ഹോ​ദ​ര​ന്‍ സെ​മി​നാ​രി വി​ദ്യാ​ര്‍​ഥി​യാ​യ ആ​ന്‍റ​ണി​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. അ​മ്മ ബെ​സി​യും ഇ​പ്പോ​ള്‍ ബ​ന്ധു​വീ​ട്ടി​ലാ​ണ്. ആ​ര്‍​ഭാ​ട ജീ​വി​ത​വും വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ളു​മാ​ണ് പ്ര​തി​യെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് വെ​ള്ള​രി​ക്കു​ണ്ട് സി​ഐ പ്രേം ​സ​ദ​ന്‍ പ​റ​ഞ്ഞു.