ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ഈ​സ്റ്റ് എ​ളേ​രി​യി​ല്‍ ഒ​രു​മു​ഴം മു​മ്പേ എ​റി​ഞ്ഞ് ഡി​ഡി​എ​ഫും കോ​ണ്‍​ഗ്ര​സും
Thursday, August 13, 2020 12:48 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി​നി​ല്‍​ക്കേ ഒ​രു​പ​ക്ഷേ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ത​ന്നെ ആ​ദ്യ​ത്തെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഈ​സ്റ്റ് എ​ളേ​രി​യി​ല്‍ ഡി​ഡി​എ​ഫും കോ​ണ്‍​ഗ്ര​സും ക​ള​ത്തി​ലി​റ​ങ്ങി. ചി​റ്റാ​രി​ക്കാ​ല്‍ ടൗ​ണ്‍ ഉ​ള്‍​പ്പെ​ടു​ന്ന ര​ണ്ടാം വാ​ര്‍​ഡി​ല്‍ ജ​ന​കീ​യ വി​ക​സ​ന​മു​ന്ന​ണി (ഡി​ഡി​എ​ഫ്) ജ​യിം​സ് പ​ന്തം​മാ​ക്ക​ലി​ന്‍റെ​യും കോ​ണ്‍​ഗ്ര​സ് അ​ഡ്വ. കെ.​എ. ജോ​യി കു​ര്യാ​ല​പ്പു​ഴ​യു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ത്വ​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മ​റ്റു വാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളേ​യും ഉ​ട​ന്‍ തീ​രു​മാ​നി​ച്ചു പ്ര​ചാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​ണ് ഇ​രു​പ​ക്ഷ​വും ഒ​രു​ങ്ങു​ന്ന​ത്.
നേ​ര​ത്തേ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നി​ല​വി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജ​യിം​സ് പ​ന്തം​മാ​ക്ക​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് വി​ഘ​ടി​ച്ചു രൂ​പീ​ക​രി​ച്ച ഡി​ഡി​എ​ഫാ​ണ് ഇ​പ്പോ​ള്‍ പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​റ​ച്ച കോ​ട്ട​ക​ളി​ലൊ​ന്നാ​യി​രു​ന്ന ഈ​സ്റ്റ് എ​ളേ​രി തി​രി​ച്ചു​പി​ടി​ക്കു​ക​യെ​ന്ന​ത് അ​ഭി​മാ​ന​പ്ര​ശ്ന​മാ​യി ക​ണ്ടാ​ണ് യു​ഡി​എ​ഫും ഇ​ത്ത​വ​ണ നേ​ര​ത്തേ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യാ​യ ഡി​ഡി​എ​ഫി​ലെ ലി​ന്‍​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​നാ​ണ് ഇ​പ്പോ​ള്‍ ര​ണ്ടാം വാ​ര്‍​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ഇ​വി​ടെ ജ​ന​റ​ല്‍ വാ​ര്‍​ഡാ​കു​ന്ന​തോ​ടെ ജ​യിം​സ് പ​ന്തം​മാ​ക്ക​ല്‍ ത​ന്നെ രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന സൂ​ച​ന നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ന്‍റെ സൂ​ച​ന ക​ണ്ട​റി​ഞ്ഞാ​ണ് യു​ഡി​എ​ഫും സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​ച്ചെ​ല്ലാ​നാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും കോ​പ്പു​കൂ​ട്ടു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ത​ട​സ​മു​ള്ള​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​ണ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​വേ​ദി​യാ​കു​ന്ന​ത്. ഇ​രു​പ​ക്ഷ​ത്തേ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​പ്പോ​ള്‍​ത​ന്നെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ങ്കം കു​റി​ച്ചു​ക​ഴി​ഞ്ഞു. ഇ​തോ​ടൊ​പ്പം വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​ണ്.
ജ​യിം​സ് പ​ന്തം​മാ​ക്ക​ലും അ​ഡ്വ. കെ.​എ. ജോ​യി​യും ഏ​റ്റു​മു​ട്ടു​മ്പോ​ള്‍ ഇ​ത്ത​വ​ണ​യും ജി​ല്ല​യി​ല്‍ ത​ന്നെ ഏ​റ്റ​വും ക​ടു​ത്ത പോ​രാ​ട്ടം ന​ട​ക്കു​ന്ന വാ​ര്‍​ഡു​ക​ളി​ലൊ​ന്നാ​യി​രി​ക്കും ചി​റ്റാ​രി​ക്കാ​ല്‍ എ​ന്ന കാ​ര്യ​വും ഉ​റ​പ്പാ​യി. 2010 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ച്ച ജോ​സ് കു​ത്തി​യ​തോ​ട്ടി​ല്‍ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് കാ​ല​ങ്ങ​ളാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന ഈ ​വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സി​ന് ആ​ദ്യ​മാ​യി ന​ഷ്ട​മാ​യ​ത്. ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ ജോ​സ് പാ​ര്‍​ട്ടി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​തോ​ടെ ആ ​ന​ഷ്ടം നി​ക​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഡി​ഡി​എ​ഫ് ത​രം​ഗ​ത്തി​ല്‍ വീ​ണ്ടും ന​ഷ്ട​മാ​യി. നി​ല​വി​ല്‍ ഈ​സ്റ്റ് എ​ളേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​ണ് അ​ഡ്വ. കെ.​എ. ജോ​യി.