ബി​ആ​ര്‍​ഡി​സി പു​തി​യ സം​രം​ഭ​ങ്ങ​ള്‍​ക്ക് ടെ​ൻ​ഡ​ര്‍ ക്ഷ​ണി​ച്ചു
Thursday, August 13, 2020 12:48 AM IST
കാ​സ​ർ​ഗോ​ഡ്: ബേ​ക്ക​ല്‍ കോ​ട്ട​യി​ല്‍ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള ത​ണ​ല്‍ വി​ശ്ര​മ​കേ​ന്ദ്രം പാ​ട്ട​ത്തി​ന് ന​ല്‍​കു​ന്നു. ഏ​ഴു വ​ര്‍​ഷ​ത്തേ​ക്കാ​ണ് പാ​ട്ട കാ​ലാ​വ​ധി. ഇ​തി​നു​ള്ള ടെ​ൻ​ഡ​ര്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴു വ​രെ സ്വീ​ക​രി​ക്കും. സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് ടെ​ൻ​ഡ​ര്‍ തു​റ​ക്കും. വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള കോ​ഫി ഷോ​പ്പ് ക​ഫേ ഡി ​ബേ​ക്ക​ല്‍ എ​ന്ന പേ​രി​ല്‍ തു​ട​ങ്ങും. ഇ​തി​നു​ള്ള ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. എ​ട്ടു വ​ര്‍​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​നാ​യി​രി​ക്കും ന​ട​ത്തി​പ്പി​ന് ന​ല്‍​കു​ക. ടെ​ൻ​ഡ​ര്‍ സെ​പ്തം​ബ​ര്‍ 12 വ​രെ സ​മ​ര്‍​പ്പി​ക്കാം. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബേ​ക്ക​ല്‍​കോ​ട്ട​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​വ​സാ​നി​ച്ചാ​ലു​ട​ന്‍ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്ഷോ ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ബി​ആ​ര്‍​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.
ബേ​ക്ക​ല്‍​കോ​ട്ട​യു​ടെ പൈ​തൃ​കം സ​ഞ്ചാ​രി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ബേ​ക്ക​ല്‍ പാ​ര്‍​ക്കിം​ഗ് ബേ​യു​ടെ ഇ​രു​വ​ശ​ത്തു​മു​ള്ള ക​ട​ക​ളി​ല്‍ കോ​ട്ട​യു​ടെ മി​നി​യേ​ച്ച​റു​ക​ളു​ടെ വി​ല്‍​പ്പ​ന​യും ആ​രം​ഭി​ക്കും. പ്ര​ദേ​ശി​ക സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രി​ക്കും മി​നി​യേ​ച്ച​റു​ടെ വി​ല്‍​പ്പ​ന ആ​രം​ഭി​ക്കു​ക. നി​ല​വി​ല്‍ ഇ​വി​ടെ ക​ട​ക​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യാ​ണ് പ്രോ​ജ​ക്ട്. 90 ല​ക്ഷം രൂ​പ​യു​ടെ പ്രോ​ജ​ക്ട് ഇ​തി​ന​കം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​നി ക​ട​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.bekaltourism.com. വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.