ക​ഞ്ചാ​വ് കേ​സി​ല്‍ പ്ര​തി​ക്ക് മൂ​ന്നു​വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യും
Thursday, August 13, 2020 12:48 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ഞ്ചാ​വ് കേ​സി​ല്‍ പ്ര​തി​ക്ക് മൂ​ന്ന് വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ.
ഒ​രു കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന ബം​ബ്രാ​ണ ദ​ണ്ഡ ഗോ​ളി​യി​ലെ അ​ബ്ദു​ല്‍ ല​ത്തീ​ഫി​നെ (43)യാ​ണ് കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജ് ടി.​കെ. നി​ര്‍​മ്മ​ല ക​ഠി​ന ത​ട​വി​നും പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റ് മാ​സം കൂ​ടി അ​ധി​ക​ത​ട​വ​നു​ഭ​വി​ക്ക​ണം.
2016 ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് കു​ന്പ​ള എ​സ്ഐ ആ​യി​രു​ന്ന അ​നൂ​പ് കു​മാ​റും സം​ഘ​വും ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ട്ട​ത്ത​ടു​ക്ക ബ​സ് സ്റ്റോ​പ്പി​ല്‍ പോ​ളി​ത്തീ​ന്‍ ക​വ​റി​ല്‍ പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് പ്ര​തി​യി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.
അ​ന്ന​ത്തെ സി​ഐ​യി​രു​ന്ന കെ.​പി. സു​രേ​ഷ് ബാ​ബു അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ സി​ഐ അ​ബ്ദു​ള്‍ മു​നീ​റാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ ഹാ​ജ​രാ​യി. കേ​സി​ല്‍ എ​ട്ട് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 19 രേ​ഖ​ക​ളും ഏ​ഴ് തൊ​ണ്ടി​മു​ത​ലു​ക​ളും തെ​ളി​വാ​യി പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു.