ഇ​ഐ​എ ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം: ലോ​യേ​ഴ്സ് ഫോ​റം
Wednesday, August 12, 2020 12:52 AM IST
ചെ​റു​വ​ത്തൂ​ർ: ന​മ്മു​ടെ പ​രി​സ്ഥി​തി​യും ജൈ​വ​സ​മ്പ​ത്തും വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തു​ന്ന ത​ര​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ക​ര​ട് പ​രി​സ്ഥി​തി ആ​ഘാ​ത വി​ല​യി​രു​ത്ത​ൽ(​ഇ​ഐ​എ)​ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ലോ​യേ​ഴ്സ് ഫോ​റം കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി​ക്ക് സ​ന്ദേ​ശ​മ​യ​ച്ചു.
ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ടി.​പി. അ​ബ്ദു​ൾ​ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലൂ​ടെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.
പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക​ളി​ൽ ച​ർ​ച്ച​യി​ല്ലാ​തെ ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​തെ നി​ല​വി​ലു​ള്ള പാ​രി​സ്ഥി​തി​ക നി​യ​മ​ങ്ങ​ളി​ൽ വെ​ള്ളം ചേ​ർ​ത്തും കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് തി​ര​ക്കി​ട്ട് ഇ​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം ജ​ന​ദ്രോ​ഹ​പ​ര​മാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.