കെട്ടിടവാടക കുറയ്ക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
Tuesday, August 11, 2020 12:42 AM IST
മാ​ല​ക്ക​ല്ല്: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് 25% എ​ങ്കി​ലും വാ​ട​ക കു​റ​ച്ചു ന​ൽ​കാ​ൻ ബി​ൽ​ഡിം​ഗ് ഉ​ട​മ​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മാ​ല​ക്ക​ല്ല് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഏ​ബ്ര​ഹാം അ​ഭ്യ​ർ​ഥി​ച്ചു. ​കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും കാ​ര​ണം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ 50% മു​ത​ൽ 75% വ​രെ ക​ച്ച​വ​ടം കു​റ​വാ​ണ്.
ഇ​തു​മൂ​ലം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ന്യ​മാ​യി ശ​ന്പ​ളം കൊ​ടു​ക്കാ​നോ ലോ​ണു​ക​ൾ തി​രി​ച്ച​ട​ക്കു​വാ​നോ റൂം ​വാ​ട​ക ന​ൽ​കു​വാ​നോ പ​ല വ്യാ​പാ​രി​ക​ൾ​ക്കും സാ​ധി​ക്കു​ന്നി​ല്ല. വ്യാ​പാ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പാ​ര​ഭ​വ​നു​മു​ന്നി​ൽ പ​താ​ക ഉ​യ​ർത്തി​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ച്ച​വ​ട സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കും അ​വ​രു​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു.