രോഗബാധ വീണ്ടും നൂറിന് മുകളിൽ
Tuesday, August 11, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 146 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത ആ​റു പേ​രു​ള്‍​പ്പെ​ടെ 122 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 17 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ഏ​ഴു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ​വ​രാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: കാ​സ​ര്‍​ഗോ​ഡ്-28, തൃ​ക്ക​രി​പ്പൂ​ര്‍-16, ചെ​മ്മ​നാ​ട്-14, മം​ഗ​ല്‍​പ്പാ​ടി-11, പ​ള്ളി​ക്ക​ര-​ഒ​ൻ​പ​ത്, ഉ​ദു​മ, നീ​ലേ​ശ്വ​രം-​എ​ട്ട്, അ​ജാ​നൂ​ര്‍-​ഏ​ഴ്, മ​ഞ്ചേ​ശ്വ​രം-​ആ​റ്, ചെ​ങ്ക​ള, കോ​ടോം-​ബേ​ളൂ​ര്‍-​നാ​ല്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, വെ​സ്റ്റ് എ​ളേ​രി-3, കാ​ഞ്ഞ​ങ്ങാ​ട്, ബ​ളാ​ല്‍, ക​ള്ളാ​ര്‍, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, പി​ലി​ക്കോ​ട്, വ​ലി​യ​പ​റ​മ്പ, പ​ട​ന്ന-​ര​ണ്ട്, കു​റ്റി​ക്കോ​ല്‍, മ​ധൂ​ര്‍, കാ​റ​ഡു​ക്ക, ചെ​റു​വ​ത്തൂ​ര്‍, കും​ബ​ഡാ​ജെ, മീ​ഞ്ച, ആ​ദൂ​ര്‍, പൈ​വ​ളി​ഗെ, ക​യ്യൂ​ര്‍-​ചീ​മേ​നി, പു​ല്ലൂ​ര്‍-​പെ​രി​യ, പ​യ്യ​ന്നൂ​ർ-​ഒ​ന്ന്.
അ​തേ​സ​മ​യം ജി​ല്ല​യി​ൽ 15 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​ന്ന​ലെ രോ​ഗം ഭേ​ദ​മാ​യ​ത്. ചെ​മ്മ​നാ​ട്ടെ മൂ​ന്നു​പേ​ർ, നീ​ലേ​ശ്വ​രം, ഉ​ദു​മ​യി​ലെ ര​ണ്ടു​പേ​ർ വീ​തം, അ​ജാ​നൂ​ർ, മ​ധൂ​ർ, ചെ​ങ്ക​ള, മു​ളി​യാ​ർ, കാ​സ​ർ​ഗോ​ഡ്, എ​ൻ​മ​ക​ജെ, പ​ട​ന്ന, പ​ള്ളി​ക്ക​ര ഒ​ന്നു​വീ​തം പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ രോ​ഗ​മു​ക്ത​രു​ടെ ക​ണ​ക്ക്.
ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി ജി​ല്ല​യി​ൽ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്താ​തി​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 73, 56 കേ​സു​ക​ൾ മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ടെ​സ്റ്റ് പു​നാ​രം​ഭി​ച്ച​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും നൂ​റു​ക​ട​ന്നു.
വീ​ടു​ക​ളി​ല്‍ 3,375 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,326 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,701 പേ​രാ​ണ്. പു​തി​യ​താ​യി 441 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 518 സാ​മ്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 586 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 314 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി.