ര​ണ്ടു​ത​വ​ണ പു​ന​ര്‍നി​ര്‍​മി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി വീണ്ടും ത​ക​ര്‍​ന്നു
Monday, August 10, 2020 12:53 AM IST
കു​റ്റി​ക്കോ​ല്‍: പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ലെ ഒ​റ്റ​മാ​വു​ങ്കാ​ല്‍ കോ​ള​നി ന​ട​പ്പാ​ത​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി മൂ​ന്നാ​മ​തും ത​ക​ര്‍​ന്നു. നേ​ര​ത്തേ ര​ണ്ടു​പ്രാ​വ​ശ്യം ത​ക​ര്‍​ന്ന​ശേ​ഷം പു​ന​ര്‍​നി​ര്‍​മി​ച്ച​താ​യി​രു​ന്നു.
നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മൂ​ല​മാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി ഉ​റ​ച്ചു​നി​ല്‍​ക്കാ​ത്ത​തെ​ന്നാ​ണ് ആ​രോ​പ​ണം.
ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ര​ണ്ടാ​മ​തും ത​ക​ര്‍​ന്ന​പ്പോ​ള്‍ നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ന്നി​രു​ന്നു.
തു​ട​ര്‍​ന്ന് ജൂ​ലൈ 24 നാ​ണ് വാ​ര്‍​ഡ് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ണ്ടും പു​ന​ര്‍​നി​ര്‍​മി​ച്ച​ത്. ഇ​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാം ത​വ​ണ​യും ത​ക​ര്‍​ന്നു​വീ​ണ​ത്. മു​ളി​യാ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബ​ല​രാ​മ​ന്‍ ന​മ്പ്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ ഏ​ബ്ര​ഹാം, ര​തീ​ഷ് ബേ​ത്ത​ലം, വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പ​ടു​പ്പ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​എ​ച്ച്. ഷാ​ഫി ഏ​ണി​യാ​ടി, മി​ഥി​ലാ​ജ് ഏ​ണി​യാ​ടി തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.