തൃ​ക്ക​രി​പ്പൂ​രി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ലോ​ക്ക് ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി തു​ട​രും
Monday, August 10, 2020 12:53 AM IST
തൃ​ക്ക​രി​പ്പൂ​ർ: കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​ന​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ അ​ടു​ത്ത ഒ​രാ​ഴ്ച തു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പ​ഴം പ​ച്ച​ക്ക​റി, ബേ​ക്ക​റി ക​ട​ക​ൾ​ക്ക് മാ​ത്രം നി​യ​ന്ത്രി​ത​മാ​യാ​ണ് അ​നു​മ​തി. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് സി​എ​ച്ച് ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ മാ​ത്ര​മാ​ണ് അ​നു​മ​തി.
ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​മായി ​സ​ഹ​ക​രി​ച്ചു ഓ​ട്ടോ​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ടൗ​ണി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ പാ​ർ​സ​ൽ ന​ൽ​കാം. എ​ന്നാ​ൽ മ​ത്സ്യം, മാം​സ്യം വി​ൽ​പ്പ​ന അ​നു​വ​ദി​ക്കി​ല്ല. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി, പ്ല​സ് വ​ൺ സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ അ​യ​ക്കു​വാ​നു​ള്ള സം​വി​ധാ​നം മു​ട​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളും ടൗ​ണി​ലെ ഇ​ന്‍റ​ർ​നെ​റ്റ് കേ​ന്ദ്ര​ങ്ങ​ളും ഇ​ന്ന് മു​ത​ൽ തു​റ​ക്കും. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ(​വോ​ള​ണ്ടി​യ​ർ​മാ​ർ) മാ​ത്രം വാ​ർ​ഡു​ക​ളി​ലെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് ഇ​ട​പെ​ട​ൽ ന​ട​ത്താം. ബു​ധ​നാ​ഴ്ച മ​റ്റു ക​ട​ക​ൾ​ക്ക് തു​റ​ക്കാം, ശു​ചീ​ക​ര​ണ​വും ന​ട​ത്താം. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കാം. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ നി​ല​വി​ലെ സ്ഥി​തി ഒ​രാ​ഴ്ച കൂ​ടി തു​ട​ര​ണം. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ പി​ടി​വീ​ഴും. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തേസ​മ​യം പ​ട​ന്ന​യി​ൽ ഇ​ന്നു​മു​ത​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചു. രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 6.30 വ​രെ​യാ​ണ് അ​നു​മ​തി.