ജി​ല്ല​യി​ല്‍ ആ​റു ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ച്ചു; 514 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു
Sunday, August 9, 2020 12:20 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഴ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 514 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ തേ​ജ​സ്വി​നി പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ത്രം 381 കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ ഏ​റെ​പേ​രും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കാ​ണ് മാ​റി​യ​ത്. ക​യ്യൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ല്‍ തു​റ​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ 18 കു​ടും​ബ​ങ്ങ​ളും ചെ​റി​യാ​ക്ക​ര ജി​എ​ല്‍​പി​എ​സി​ലെ ക്യാ​മ്പി​ല്‍ ആ​റു കു​ടും​ബ​ങ്ങ​ളു​മാ​ണു​ള്ള​ത്.
വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ ഇ​തു​വ​രെ 82 കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​ത്താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്ന് ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജി​എ​ച്ച്എ​സ്എ​സ് മാ​ലോ​ത്ത് ക​സ​ബ​യി​ല്‍ അ​ഞ്ച് കു​ടും​ബ​ങ്ങ​ളും ജി​എ​ല്‍​പി​എ​സ് കി​നാ​നൂ​രി​ല്‍ മൂ​ന്ന് കു​ടും​ബ​ങ്ങ​ളും ജി​എ​ല്‍​പി​എ​സ് പു​ലി​യ​ന്നൂ​രി​ല്‍ നാ​ല് കു​ടും​ബ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ലെ ത​ള​ങ്ക​ര വി​ല്ലേ​ജി​ല്‍ ച​ന്ദ്ര​ഗി​രി പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴി​ക​യ​തി​നെ തു​ട​ര്‍​ന്ന് 30 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ഇ​വ​രി​ല്‍ 20 പേ​ര്‍ ത​ള​ങ്ക​ര ജി​എ​ല്‍​പി​എ​സി​ലെ ക്യാ​മ്പി​ല്‍ ക​ഴി​യു​ക​യാ​ണ്. ചെ​ങ്ക​ള വി​ല്ലേ​ജി​ലെ ചേ​രൂ​രി​ല്‍ നാ​ല് കു​ടും​ബ​ങ്ങ​ള്‍ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്. മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ പൈ​വ​ളി​കെ​യി​ല്‍ മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളും ഉ​പ്പ​ള മു​സോ​ടി​യി​ല്‍ ക​ട​ലേ​റ്റ ഭീ​ഷ​ണി​യി​ല്‍ എ​ട്ട് കു​ടും​ബ​ങ്ങ​ളും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി.