ജി​ല്ല​യി​ല്‍ 73 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Sunday, August 9, 2020 12:20 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 73 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത ആ​റു​പേ​രു​ള്‍​പ്പെ​ടെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 70 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 33 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ (17), തൃ​ക്ക​രി​പ്പൂ​ര്‍ (10), കു​മ്പ​ള, മം​ഗ​ല്‍​പ്പാ​ടി, അ​ജാ​നൂ​ര്‍, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ (അ​ഞ്ചു വീ​തം), കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ, ചെ​മ്മ​നാ​ട് (നാ​ലു വീ​തം), മ​ഞ്ചേ​ശ്വ​രം (മൂ​ന്ന്), പ​ള്ളി​ക്ക​ര (ര​ണ്ട്), വ​ലി​യ​പ​റ​മ്പ്, പ​ന​ത്ത​ടി, കോ​ടോം-​ബേ​ളൂ​ര്‍, മ​ടി​ക്കൈ, ചെ​ങ്ക​ള, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, മ​ധൂ​ര്‍, പ​ട​ന്ന, ഉ​ദു​മ (ഒ​ന്നു​വീ​തം) എ​ന്നി​ങ്ങ​നെ ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള ഒ​രാ​ള്‍​ക്കു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ യു​വാ​വി​നും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ യു​വ​തി​ക്കും ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ 52 കാ​ര​നു​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ മൂ​ന്ന് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള നാ​ല് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്കും ഒ​ൻ​പ​ത് വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക്കും തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്കു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.
കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്ന് ര​ണ്ടും ചെ​മ്മ​നാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്ന് ഓ​രോ​ന്നും വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ, മ​ധൂ​ര്‍ (അ​ഞ്ച് വീ​തം), ചെ​ങ്ക​ള, ചെ​മ്മ​നാ​ട്, പ​ള്ളി​ക്ക​ര (നാ​ല് വീ​തം), പു​ത്തി​ഗെ (മൂ​ന്ന്), ചെ​റു​വ​ത്തൂ​ര്‍, കു​മ്പ​ള, തൃ​ക്ക​രി​പ്പൂ​ര്‍ (ര​ണ്ട് വീ​തം), നീ​ലേ​ശ്വ​രം, കു​മ്പ​ഡാ​ജെ (ഒ​ന്ന് വീ​തം) എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്ക്.

വീ​ടു​ക​ളി​ല്‍ 3,128 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,376 പേ​രു​മു​ള്‍​പ്പെ​ടെ 4,504 പേ​രാ​ണ് ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 536 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 1,212 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.