പാ​ല​ങ്ക​ല്ലി​ൽ അ​പ​ക​ടം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് കെ​എ​സ്ഇ​ബി
Friday, August 7, 2020 12:59 AM IST
രാ​ജ​പു​രം:​ അ​പ​ക​ടം ക​ണ്ട​റി​ഞ്ഞി​ട്ടും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ നി​സ്സം​ഗ​ത പാ​ലി​ക്കു​ന്നു. രാ​ജ​പു​രം വൈ​ദ്യു​തി സെ​ക്ഷ​നി​ലെ പാ​ല​ങ്ക​ല്ലി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ടം ക​ണ്ടി​ട്ടും കാ​ണാ​തെ നി​ൽ​ക്കു​ന്ന​ത്. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രോ​ട് ആ​റു​മാ​സ​ത്തോ​ള​മാ​യി നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് ഇ​വി​ടു​ത്തെ ഫ്യൂ​സ് ശ​രി​യാ​ക്കാ​ൻ. വ​ന്നു നോ​ക്കി പോ​കു​ന്ന​ത​ല്ലാ​തെ ന​ന്നാ​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. നി​ര​വ​ധി ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും പോ​കു​ന്ന രാ​ജ​പു​രം ബ​ളാ​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് റോ​ഡ​രി​കി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. ഫ്യൂ​സ് കെ​ട്ടി​യ പ​ല​ക​യി​ൽ നി​ന്നും ഫ്യൂ​സ് അ​ട​ർ​ന്ന​വീ​ണ് റോ​ഡി​ലേ​ക്ക് തൂ​ങ്ങി​യ നി​ല​യി​ലാ​ണ്. എ​ത്ര​യും വേ​ഗം ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​കും എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.