വൈ​ദി​ക​നെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം
Friday, August 7, 2020 12:59 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ത​ല​ശേ​രി അ​തി​രൂ​പ​ത​യ്ക്കു കീ​ഴി​ലെ ചാ​യ്യോ​ത്ത് അ​ല്‍​ഫോ​ന്‍​സ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്ന വൈ​ദി​ക​നെ ബ​ലി​വേ​ദി​യി​ല്‍ നി​ന്ന് വി​ളി​ച്ചി​റ​ക്കി കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ന​ട​പ​ടി അ​ത്യ​ന്തം അ​പ​ല​പ​നീ​യ​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണെ​ന്ന് കെ​സി​വൈ​എം തോ​മാ​പു​രം ശാ​ഖ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഫാ. ​ലൂ​യി മ​രി​യ​ദാ​സി​നെ​തി​രെ​യാ​ണ് നീ​ലേ​ശ്വ​രം പോ​ലീ​സ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ല്ലാം കൃ​ത്യ​മാ​യി പാ​ലി​ച്ച് കൊ​ണ്ട് തി​രു​ക്ക​ര്‍​മം ചെ​യ്തു കൊ​ണ്ടി​രു​ന്ന വൈ​ദി​ക​നെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ന്നും യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തു​ക​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും വി​ശ്വാ​സി​ക​ളു​ടേ​യും ഒ​പ്പ് വാ​ങ്ങു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ത​ന്നെ വൈ​ദി​ക​ന്‍ എ​ല്ലാ ച​ട​ങ്ങു​ക​ളും നി​ര്‍​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ച്ചു. എ​ല്ലാ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലും എ​ടു​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ന​ട​ത്തി​യ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ത​ട​സ​പ്പെ​ടു​ത്തി കേ​സെ​ടു​ത്ത​തി​നു പി​ന്നി​ലെ ചേ​തോ​വി​കാ​രം വ്യ​ക്ത​മാ​കേ​ണ്ട​തു​ണ്ട്.
നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ചാ​യ്യോ​ത്തെ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന് കെ​സി​വൈ​എം പ്ര​സ്ഥാ​ന​ത്തി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കും. സി​ന്‍​ഡി​ക്കേ​റ്റി​ല്‍ അ​രു​ണ്‍ ചി​ല​ന്പ​ട്ട​ശേ​രി, ഷി​ജി​ത്ത് കു​ഴു​വേ​ലി​ല്‍, വി​വേ​ക് പു​തു​മ​ന, സെ​ല​ക്ട് ഇ​ട​ക്ക​രോ​ട്ട്, തോ​മ​സ് മ്ലാ​ക്കു​ഴി, അ​മി​ത വാ​ലു​മ്മ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.