മരുതുംകുളം ക​മ്യൂ​ണി​റ്റി ഹാ​ള്‍ ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്‌​ക​രി​ച്ചു
Thursday, August 6, 2020 12:55 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ല്‍ മ​രു​തും​കു​ള​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ര്‍​മ്മി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മു​ന്‍​കൂ​ട്ടി അ​റി​യി​ക്കാ​തി​രു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​മ​ണി​യും പ​ഞ്ചാ​യ​ത്ത് അം​ഗം എ.​വി. മാ​ത്യു​വും ഒ​രു​വി​ഭാ​ഗം നാ​ട്ടു​കാ​രും ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ച്ചു.
കോ​ണ്‍​ഗ്ര​സി​ലെ ഹ​രീ​ഷ് പി. ​നാ​യ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന കാ​ല​ത്താ​ണ് മ​രു​തും​കു​ള​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍ അ​നു​വ​ദി​ച്ച​ത്. നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി തീ​രാ​ന്‍ ര​ണ്ടു​മാ​സം മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ ത​ന്‍റെ പാ​ര്‍​ട്ടി​യി​ലെ നേ​താ​ക്ക​ന്‍​മാ​രെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി നി​ല​വി​ലു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ. ​പ​ത്മാ​വ​തി ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.