ജില്ലയ്ക്ക് നേ​രി​യ ആ​ശ്വാ​സം
Tuesday, August 4, 2020 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ക​ണ​ക്കി​ല്‍ ഇ​ന്ന​ലെ നേ​രി​യ ആ​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി. 66 പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​വും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം നൂ​റു ക​ട​ന്നി​രു​ന്നു.
ഉ​റ​വി​ട​മ​റി​യാ​ത്ത അ​ഞ്ച് പേ​ര​ട​ക്കം 57 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ചു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും നാ​ലു​പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ (12), കാ​റ​ഡു​ക്ക (എ​ട്ട്), കു​മ്പ​ള (അ​ഞ്ച്), ഉ​ദു​മ (നാ​ല്), പ​ള്ളി​ക്ക​ര (നാ​ല്), ചെ​മ്മ​നാ​ട് (നാ​ല്), ചെ​റു​വ​ത്തൂ​ര്‍ (നാ​ല്), കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ (മൂ​ന്ന്), ബെ​ള്ളൂ​ര്‍ (മൂ​ന്ന്), വൊ​ര്‍​ക്കാ​ടി (ര​ണ്ട്), നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ (ര​ണ്ട്), കും​ബ​ഡാ​ജെ, മം​ഗ​ല്‍​പ്പാ​ടി, മ​ധൂ​ര്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ക​ള്ളാ​ര്‍ , തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ ആ​ൾ​ക്കും എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം.
യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ കാ​റ​ഡു​ക്ക സ്വ​ദേ​ശി​നി​യാ​യ 65 കാ​രി​ക്കും ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ, കു​മ്പ​ള, ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി​ക​ള്‍​ക്കു​മാ​ണ് വി​ദേ​ശ​ത്തു നി​ന്നെ​ത്തി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
ബം​ഗ​ളൂ​രു, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ കാ​റ​ഡു​ക്ക സ്വ​ദേ​ശി​ക​ളും മം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ കും​ബ​ഡാ​ജെ സ്വ​ദേ​ശി​നി​യും അ​സ​മി​ല്‍ നി​ന്നെ​ത്തി​യ പി​ലി​ക്കോ​ട് സ്വ​ദേ​ശി​യും ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തി​യ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം സ്വ​ദേ​ശി​യു​മാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍.
മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ​പൈ കോ​ള​ജ് (31), പ​ട​ന്ന​ക്കാ​ട് ഓ​ൾ​ഡ് സി​യു​കെ (13) പാ​ലാ​ത്ത​ടം കോ​ള​ജ് (മൂ​ന്ന്), ഉ​ദ​യ​ഗി​രി(​ഒ​ന്ന്), വി​ദ്യാ​ന​ഗ​ര്‍(​ഒ​ന്ന്), പ​ര​വ​ന​ടു​ക്കം(​ഒ​ന്ന്) എ​ന്നി​ങ്ങ​നെ ജി​ല്ല​യി​ലെ വി​വി​ധ സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ല്‍ നി​ന്ന് 50 പേ​ര്‍​ക്കും എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​രാ​ളി​നും രോ​ഗ​മു​ക്തി ല​ഭി​ച്ചു.
വീ​ടു​ക​ളി​ല്‍ 2,913 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,131 പേ​രു​മു​ള്‍​പ്പെ​ടെ 4,044 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. പു​തി​യ​താ​യി 301 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 516 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.