മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ രാ​ത്രി​കാ​ല അ​വ​ശ്യ​സേ​വ​നം പു​ന​രാ​രം​ഭി​ച്ചു
Tuesday, August 4, 2020 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കാ​റ​ഡു​ക്ക ഒ​ഴി​കെ​യു​ള്ള ബ്ലോ​ക്കു​ക​ളി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ രാ​ത്രി​കാ​ല അ​വ​ശ്യ​സേ​വ​നം പു​ന​രാ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം ആ​റു​മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ മൃ​ഗ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.
കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​ല്‍ ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ ഡോ. ​നി​തീ​ഷ് (ഫോ​ണ്‍ 9188759071), കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കി​ല്‍ ഡോ. ​സാ​യൂ​ജ് (9605896802), പ​ര​പ്പ ബ്ലോ​ക്കി​ല്‍ ഡോ. ​ധ​ന​ഞ്ജ​യ് (8304053308), നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ല്‍ ചെ​റു​വ​ത്തൂ​ര്‍ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ. ​അ​വി​നാ​ശ് (9645788166), മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ല്‍ മം​ഗ​ല്‍​പ്പാ​ടി മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ. ​അ​ഭി​ജി​ത്ത് (8891910466) എ​ന്നി​വ​രെ രാ​ത്രി​കാ​ല അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.