ശീ​ല​ങ്ങ​ള്‍ മാ​റ്റി കോ​വി​ഡ് കാ​ലം; വീ​ടു​ത​ന്നെ തൊ​ഴി​ലി​ട​മാ​കു​ന്നു
Monday, August 3, 2020 12:54 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ' പ്രി​യ​രേ, ലോ​ക്ക് ഡൗ​ണ്‍ നാ​ളു​ക​ള്‍ മ​റ്റെ​ല്ലാ​വ​രെ​യും പോ​ലെ എ​ന്നെ​യും വ​ലി​യ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലേ​ക്കാ​ണ് എ​ത്തി​ച്ച​ത്. എ​ന്തു​ചെ​യ്യ​ണം എ​ന്ന​റി​യാ​തെ ക​ട​ന്നു​പോ​യ നാ​ളു​ക​ള്‍. ഇ​നി​യും ഇ​ങ്ങ​നെ തു​ട​രാ​നാ​കി​ല്ല. ഞാ​ന്‍ വീ​ണ്ടും വ​ര്‍​ക്കു​ക​ള്‍ ഏ​റ്റെ​ടു​ത്ത് ചെ​യ്യാ​ന്‍ തു​ട​ങ്ങു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്‌​ഷ​ന്‍, ക​മ്പ്യൂ​ട്ട​ര്‍, സ്‌​കാ​ന​ര്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ള്‍ വീ​ട്ടി​ല്‍​ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡി​സൈ​നിം​ഗ് ജോ​ലി​ക​ള്‍​ക്ക് ഈ ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​മ​ല്ലോ..'
ലോ​ക്ക് ഡൗ​ണ്‍ കാ​ലം ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ഒ​രു ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കു​റി​ച്ചി​ട്ട വാ​ച​ക​ങ്ങ​ളാ​ണ്. പി​ന്നെ​യും മൂ​ന്നു മാ​സ​ങ്ങ​ള്‍ ക​ട​ന്നു​പോ​യി. ന​ഗ​ര​ത്തി​ന് ഇ​നി​യും പ​ഴ​യ​പ​ടി​യാ​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഡി​സൈ​നിം​ഗ് സ്ഥാ​പ​നം ഇ​പ്പോ​ഴും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹം ഇ​പ്പോ​ഴും ഒ​രു​വി​ധം തൃ​പ്തി​ക​ര​മാ​യി ജോ​ലി​ചെ​യ്യു​ന്നു​ണ്ട്. കെ​ട്ടി​ട വാ​ട​ക​യും യാ​ത്ര​യു​ടെ​യും പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും ചെ​ല​വു​ക​ളു​മൊ​ക്കെ ഒ​ഴി​വാ​യ​തു​കൊ​ണ്ട് വ​ലി​യ വി​ഷ​മ​മി​ല്ലാ​തെ ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ന്നു.
ആ​ഗ്ര​ഹി​ച്ചി​ട്ട​ല്ലെ​ങ്കി​ലും പ​ല​രു​ടെ​യും ജീ​വി​തം ഇ​പ്പോ​ള്‍ ഇ​ങ്ങ​നെ​യാ​ണ്. വീ​ടി​ന​ക​ത്ത് ഒ​തു​ങ്ങി​ക്കൂ​ടു​ന്ന​ത് കു​റ​ച്ചി​ലാ​ണെ​ന്നു ക​രു​തി​യി​രു​ന്ന കാ​ല​മൊ​ക്കെ പോ​യി. അ​ത്യാ​വ​ശ്യ​ത്തി​നു മാ​ത്രം ചു​രു​ങ്ങി​യ സ​മ​യ​ത്തേ​ക്ക് പു​റ​ത്തു​പോ​യി വ​രു​ന്ന​തൊ​ഴി​ച്ചാ​ല്‍ എ​ല്ലാ​വ​രു​ടെ​യും ജീ​വി​തം അ​ധി​ക​നേ​ര​വും വീ​ട്ടി​ല്‍ ത​ന്നെ​യാ​ണ്. ജോ​ലി​യു​ടെ കാ​ര്യ​വും അ​ങ്ങ​നെ​ത​ന്നെ.
മ​ഹാ​ന​ഗ​ര​ങ്ങ​ളി​ല്‍ ഐ​ടി മേ​ഖ​ല​യി​ലും മ​റ്റും തി​ര​ക്കു​പി​ടി​ച്ച് ജോ​ലി​ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കോ​വി​ഡി​ന്‍റെ ചെ​റി​യൊ​രു ഇ​ട​വേ​ള​യെ​ന്നു ക​രു​തി ലാ​പ്‌​ടോ​പ്പു​മാ​യി നാ​ട്ടി​ലെ​ത്തി​യ ഒ​ട്ടേ​റെ പേ​രു​ണ്ട്. ക്വാ​റ​ന്‍റൈ​നി​ല്‍ കി​ട​ക്കു​മ്പോ​ഴും ജോ​ലി മു​ട​ക്കേ​ണ്ട​ല്ലോ എ​ന്നു ക​രു​തി​യാ​ണ് ലാ​പ്‌​ടോ​പ് എ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു​പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ല. എ​ല്ലാ സ​മ​യ​ത്തും ജോ​ലി വീ​ട്ടി​ലി​രു​ന്ന് ലാ​പ്‌​ടോ​പ്പി​ലൂ​ടെ​യാ​യി. ഉ​ള്‍​നാ​ടു​ക​ളി​ലെ വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലും ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​ഭോ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ കു​തി​ച്ചു​ചാ​ട്ട​മാ​ണ് കോ​വി​ഡ് കാ​ല​ത്തു​ണ്ടാ​യ​ത്. വി​നോ​ദ​ത്തേ​ക്കാ​ളു​പ​രി ജോ​ലി​സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണ് മി​ക്ക​വ​രും പു​തി​യ ക​ണ​ക്‌​ഷ​നെ​ടു​ത്ത​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും നെ​റ്റ് ക​വ​റേ​ജ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ള്‍ പു​തു​താ​യി ല​ഭി​ച്ച​താ​യും ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.
ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ്, അ​നി​മേ​ഷ​ന്‍ തു​ട​ങ്ങി ഐ​ടി അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രും ഇ​പ്പോ​ള്‍ കൂ​ടു​ത​ലാ​യും വീ​ട്ടി​ലി​രു​ന്ന് ഇ​ന്‍റ​ര്‍​നെ​റ്റി​നെ ആ​ശ്ര​യി​ച്ചാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. സ്റ്റു​ഡി​യോ​യ്ക്കു​ള്ളി​ല്‍ ചെ​യ്തി​രു​ന്ന ഫോ​ട്ടോ-​വീ​ഡി​യോ എ​ഡി​റ്റിം​ഗ്, റി​ക്കാ​ര്‍​ഡിം​ഗ് തു​ട​ങ്ങി​യ ജോ​ലി​ക​ളും ഇ​പ്പോ​ള്‍ പ​ല​രും വീ​ട്ടി​ലേ​ക്ക് പ​റി​ച്ചു​ന​ട്ടി​രി​ക്കു​ന്നു. പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലും ഈ ​വ​ഴി​യി​ലാ​ണ്.
സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ അ​ധ്യാ​പ​ക​രാ​യി ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍ വീ​ട്ടി​ല്‍ നി​ന്ന് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ വീ​ഡി​യോ ത​യാ​റാ​ക്കി യു ​ട്യൂ​ബി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യാ​ണ്. സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി​യ​ല്ലാ​തെ സ്വ​ന്തം നി​ല​യ്ക്ക് യൂ ​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങു​ന്ന​വ​രു​മു​ണ്ട്. സം​ഗീ​തം, ചി​ത്ര​ക​ല തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ള്‍ ചെ​യ്തി​രു​ന്ന​വ​രും ക്ലാ​സു​ക​ള്‍ ത​യാ​റാ​ക്കി ഓ​ണ്‍​ലൈ​നി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്നു​ണ്ട്. ക​ര്‍​ക്ക​ട​ക മാ​സ​ത്തി​ല്‍ ക്ഷേ​ത്ര​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും രാ​മാ​യ​ണ പാ​രാ​യ​ണം ന​ട​ത്തി​യി​രു​ന്ന​വ​രെ പോ​ലും പു​തു​ത​ല​മു​റ യു ​ട്യൂ​ബി​ലാ​ക്കി​യി​രി​ക്കു​ന്നു.
നാ​ട്ടി​ല്‍ ത​ന്നെ ഫ​ര്‍​ണി​ച്ച​ര്‍, ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​നിം​ഗ്, അ​ലു​മി​നി​യം-​സ്റ്റീ​ല്‍ ഫാ​ബ്രി​ക്കേ​ഷ​ന്‍ തു​ട​ങ്ങി​യ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​വ​രും ഓ​ഫീ​സ് സം​വി​ധാ​നം ഉ​പേ​ക്ഷി​ച്ചു​തു​ട​ങ്ങി. അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​മാ​യി അ​താ​ത് വീ​ടു​ക​ളി​ല്‍ ചെ​ന്ന് അ​വി​ടെ​വ​ച്ചു​ത​ന്നെ ഡി​സൈ​ന്‍ ചെ​യ്തു ഫി​റ്റ് ചെ​യ്യു​ക​യാ​ണ് ഇ​പ്പോ​ള്‍ സൗ​ക​ര്യ​പ്ര​ദ​മെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു. ഇ​ങ്ങ​നെ​യാ​കു​മ്പോ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ​ല​പ്പോ​ഴും ക​ട തു​റ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലും ജോ​ലി ചെ​യ്യാ​ന്‍ വി​ഷ​മ​മി​ല്ല.
ബ്യൂ​ട്ടി പാ​ര്‍​ല​ര്‍, ടൈ​ല​റിം​ഗ് മേ​ഖ​ല​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ​ല​രും സ്വ​ന്തം വീ​ടു​ക​ളി​ല്‍ ത​ന്നെ ഒ​രു മു​റി ജോ​ലി​സ്ഥ​ല​മാ​യി സെ​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​മ​ധ്യ​ങ്ങ​ളി​ല്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ട​ക​യും ലൈ​സ​ന്‍​സ് ഫീ​സ്, നി​കു​തി, വൈ​ദ്യു​തി ബി​ല്‍ തു​ട​ങ്ങി​യ​വ​യും വ​രു​ത്തി​വ​യ്ക്കു​ന്ന ബാ​ധ്യ​ത ഒ​ഴി​വാ​കു​മ്പോ​ള്‍ ത​ത്കാ​ല​ത്തേ​ക്ക​ങ്കി​ലും പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ഇ​തു​കൊ​ണ്ട് ക​ഴി​യു​മെ​ന്നാ​ണ് അ​വ​രു​ടെ​യും പ​ക്ഷം. നേ​ര​ത്തേ ഹെ​യ​ര്‍ ക​ട്ടിം​ഗ് സ​ലൂ​ണു​ക​ളു​ടെ നി​യ​ന്ത്ര​ണം നീ​ണ്ടു​പോ​യ​പ്പോ​ള്‍ ഇ​വ​യി​ലെ ജീ​വ​ന​ക്കാ​രി​ല്‍ പ​ല​രും വീ​ടു​ക​ളി​ല്‍ ചെ​ന്നു മു​ടി​വെ​ട്ടു​ന്ന സം​വി​ധാ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. പ​ല​ച​ര​ക്കു ക​ട​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​വ​ര്‍ പോ​ലും വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള മു​റി​ക​ളി​ലേ​ക്ക് മാ​റാ​ന്‍ തു​ട​ങ്ങി.
കു​ടും​ബാം​ഗ​ങ്ങ​ള​ധി​ക​വും ഏ​റെ സ​മ​യ​വും ഒ​രു​മി​ച്ച് വീ​ട്ടി​ലു​ണ്ടാ​കു​മ്പോ​ള്‍ അ​വ​ര്‍ ത​മ്മി​ലു​ള്ള അ​ടു​പ്പ​വും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് മി​ക്ക​വ​രു​ടെ​യും അ​നു​ഭ​വ​പാ​ഠം. അ​ടു​ക്ക​ള ജോ​ലി​ക​ളി​ല്‍ പോ​ലും സ്ത്രീ​പു​രു​ഷ ഭേ​ദ​മ​ന്യേ സ​ഹ​ക​രി​ച്ചു തു​ട​ങ്ങി. നാ​ട​ന്‍ വി​ഭ​വ​ങ്ങ​ളി​ലേ​ക്കും കൃ​ഷി​യി​ലേ​ക്കു​മൊ​ക്കെ കു​റ​ച്ചെ​ങ്കി​ലും മ​ട​ങ്ങാ​നാ​യ​തും കോ​വി​ഡ് കാ​ല​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളി​ല്‍ പെ​ടു​ത്താം. എ​ല്ലാം മാ​റി പ​ഴ​യ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രു തി​രി​ച്ചു​പോ​ക്കി​നാ​യി എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​കാ​ലം പ​ക​ര്‍​ന്നു​ത​ന്ന ഒ​രു​പാ​ട് പ്രാ​യോ​ഗി​ക പാ​ഠ​ങ്ങ​ളും അ​തി​നൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന് തീ​ര്‍​ച്ച​യാ​ണ്.