കു​ള​ത്തി​ല്‍​വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ളി​നും കോ​വി​ഡ്
Sunday, August 2, 2020 12:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കു​ള​ത്തി​ല്‍ വീ​ണു പ​രി​ക്കേ​റ്റ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 64 കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ഴ്ച മു​മ്പാ​ണ് അ​ര​യി ഗു​രു​വ​ന​ത്തി​നു സ​മീ​പ​ത്താ​യി വീ​ടി​ന​ടു​ത്തു​ള്ള കു​ള​ത്തി​ല്‍ വീ​ണു പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ​തി​നാ​ല്‍ ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്ന് നേ​ര​ത്തേ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പോ​സി​റ്റീ​വാ​ണെ​ന്ന ഫ​ലം ല​ഭി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. ജ​ന​റ​ല്‍ വാ​ര്‍​ഡി​ല്‍ ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ഗു​രു​വ​ന​ത്ത് ത​ട്ടു​ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ക​ഴി​ഞ്ഞ 25 ന് ​രാ​വി​ലെ 11ന് ​ചാ​ള​ക്ക​ട​വി​ലെ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലും പോ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളോ​ടും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ഒ​രു വി​വ​ര​വും ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല.
നേ​ര​ത്തേ പ്ലാ​വി​ല്‍ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​ളി​നും പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.