കു​റ്റി​ക്കോ​ല്‍-​ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി
Sunday, August 2, 2020 12:40 AM IST
ക​രി​വേ​ട​കം: കു​റ്റി​ക്കോ​ല്‍, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ന​രി​യ​ന്‍റെ​പു​ന്ന- കാ​പ്പും​ക​ര റോ​ഡ് ചെ​ങ്ക​ല്ല് പാ​കി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി.
ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കാ​പ്പും​ക​ര പാ​ല​വു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ല്‍ ക​നി​ല​ടു​ക്കം, ന​രി​യ​ന്‍റെ​പു​ന്ന പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് ര​ണ്ടു​കി​ലോ​മീ​റ്റ​ര്‍ കു​റ​ഞ്ഞ ദൂ​ര​ത്തി​ല്‍ ഇ​തു​വ​ഴി ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക്, പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് എ​ത്താ​നാ​കും.
40 വ​ര്‍​ഷം മു​മ്പ് ഈ ​റോ​ഡി​ലൂ​ടെ കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് ബ​സ് സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രു​ന്നു. കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.
വാ​ര്‍​ഡ് അം​ഗം ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​വ​ജി ന​രി​യ​ന്‍റെ​പു​ന്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഘ​വ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ കാ​പ്പും​ക​ര, ഉ​ഷ നാ​രാ​യ​ണ​ന്‍, ത​ങ്ക​മ​ണി, ആ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.