പ​യ്യ​ന്നൂ​രി​ല്‍ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നു​കൂ​ടി കോ​വി​ഡ്; വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടും
Saturday, August 1, 2020 12:56 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ സം​സം മെ​ഡി​ക്ക​ല്‍​സി​ലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശം. പ​യ്യ​ന്നൂ​ര്‍ മെ​യി​ന്‍ റോ​ഡി​ല്‍ അ​പ്പു​സ​ണ്‍​സ് ഗോ​ള്‍​ഡ് മു​ത​ല്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് വ​രെ റോ​ഡി​ന് ഇ​ട​തു​വ​ശ​ത്തു​ള്ള എ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടാ​നാ​ണു ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ വൈ​റ്റ്‌​സി​റ്റി കോം​പ്ല​ക്സും അ​ട​ച്ചി​ടും.
ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് സം​സം മെ​ഡി​ക്ക​ല്‍​സി​ലെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക്കാ​ര​നാ​യ ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു.
മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍ പോ​യ 300 ഓ​ളം പേ​ര്‍ സ്വ​മേ​ധ​യ ക്വാ​റ​ന്‍റൈ​നി​ലും പോ​യി. സ്ഥാ​പ​ന​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ത​നു​മാ​യി നേ​രി​ട്ടു സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ 12 ജീ​വ​ന​ക്കാ​രെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക്കാ​ര​നാ​യ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നു മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന​ത് ആ​ശ്വാ​സം ന​ൽ​കു​ന്നു. സി.​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ ഇ​തേ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ​തി​നാ​ല്‍ എം​എ​ല്‍​എ​യും കു​ടും​ബ​വും ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു.