ടാ​റ്റാ ആ​ശു​പ​ത്രി 23 ന​കം സ​ജ്ജീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം
Thursday, July 16, 2020 1:03 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 3,950 കി​ട​ക്ക​ക​ളു​ള്ള തെ​ക്കി​ലി​ലെ ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി 23 ന​കം സ​ജ്ജീ​ക​രി​ക്കാ​ൻ വ​നി​താ-​ശി​ശു വി​ക​സ​ന​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ടി.​വി. അ​നു​പ​മ നി​ർ​ദേ​ശം ന​ൽ​കി. കൂ​ടു​ത​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ അ​നു​പ​മ ഇ​ന്ന​ലെ​യാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ്പ, സ​ബ് ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ, എ​ഡി​എം എ​ൻ. ദേ​വീ​ദാ​സ്, ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ്, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ മു​ഹ​മ്മ​ദ് മു​നീ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

20 വ്യാ​പാ​രി​ക​ൾ​ക്ക് കോ​വി​ഡ്

കാ​സ​ർ​ഗോ​ഡ്‌: ജി​ല്ല​യി​ൽ രോ​ഗം ബാ​ധി​ച്ച​ത് ച​ട്ട​ഞ്ചാ​ൽ, ചെ​ർ​ക്ക​ള, കാ​സ​ർ​ഗോ​ഡ്‌, ഹൊ​സ​ങ്ക​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ 20 വ്യാ​പാ​രി​ക​ൾ​ക്ക്. ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ രോ​ഗം ബാ​ധി​ച്ച​താ​ണ് ജി​ല്ല​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ത്ര​യും വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യ​ത്. ച​ട്ട​ഞ്ചാ​ലി​ലെ ഒ​രു വ്യാ​പാ​രി​യി​ൽ നി​ന്ന് ഒ​മ്പ​തു​പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. ചെ​ങ്ക​ള, മ​ധൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​രു വീ​ട്ടി​ലെ ത​ന്നെ 12 പേ​ർ​ക്കു വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. കാ​സ​ർ​ഗോ​ട്ടെ ഒ​രു പ്ര​മു​ഖ ബു​ക്ക്സ്റ്റാ​ൾ ഉ​ട​മ​യ്ക്കും ജീ​വ​ന​ക്കാ​ര​നും രോ​ഗം ബാ​ധി​ച്ചു. ദി​വ​സ​വും ആ​യി​ര​ത്തോ​ളം ആ​ൾ​ക്കാ​ർ എ​ത്തു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. കു​മ്പ​ള ടൗ​ണി​ൽ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്യു​ന്ന നാ​ലു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.