മ​ടി​ക്കൈ​യി​ൽ 1.72 ല​ക്ഷം രൂ​പ​യു​മാ​യി ചീ​ട്ടു​ക​ളി​സം​ഘം അ​റ​സ്റ്റി​ൽ
Thursday, July 16, 2020 1:01 AM IST
‌കാ​ഞ്ഞ​ങ്ങാ​ട്: 1,72,000 രൂ​പ​യു​മാ​യി 12 അം​ഗ ചീ​ട്ടു​ക​ളി​സം​ഘം അ​റ​സ്റ്റി​ൽ. മ​ടി​ക്കൈ മു​ണ്ടോ​ട്ടെ പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്ന് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ഹൊ​സ്ദു​ര്‍​ഗ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഷൈ​നും സം​ഘ​വും നാ​ട​കീ​യ​മാ​യി ചീ​ട്ടു​ക​ളി പി​ടി​കൂ​ടി​യ​ത്.
മാ​ങ്ങാ​ട്ടെ റ​ഷീ​ദ് , മു​ണ്ടോ​ട്ടെ എം. ​പ്ര​ജീ​പ​ന്‍, ഞാ​ണി​ക്ക​ട​വി​ലെ സി. ​അ​മീ​ര്‍, മാ​ണി​ക്കോ​ത്തെ ടി. ​അ​ഷ്റ​ഫ്, കെ. ​അ​ഖി​ല്‍, കെ. ​അ​നൂ​പ്, രാ​വ​ണീ​ശ്വ​ര​ത്തെ ഷ​മീ​ര്‍, കൂ​ളി​യാ​ങ്ക​ലി​ലെ ടി.​പി. റ​ഷീ​ദ് , മാ​ങ്ങാ​ട്ടെ നൗ​ഷാ​ദ്, കോ​ളി​യ​ടു​ക്ക​ത്തെ ക​ബീ​ർ​ലാ​ൽ, അ​തി​ഞ്ഞാ​ലി​ലെ അ​ഷ്റ​ഫ്, അ​ടു​ക്ക​ത്ത്പ​റ​മ്പി​ലെ കെ. ​അ​ഭി​ലാ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് പോ​ലീ​സ് കെ​ട്ടി​ടം വ​ള​ഞ്ഞു സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.
പ്ര​ധാ​ന റോ​ഡി​ല്‍ നി​ന്ന് റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ഏ​റെ അ​ക​ലെ ഒ​റ്റ​പ്പെ​ട്ടു നി​ല്‍​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ചീ​ട്ടു​ക​ളി​ക്കാ​ൻ ഇ​വ​ര്‍ ഉ​പേ​യാ​ഗി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വ​ര്‍ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് ചീ​ട്ടു​ക​ളി​യി​ല്‍ ഏ​ര്‍​പ്പെ​ടാ​റു​ള്ള​ത്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ചീ​ട്ടു ക​ളി​ക്കാ​ന്‍ എ​ത്തു​ന്ന ചൂ​താ​ട്ട​സം​ഘം രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ പ​ട​ന്ന​ക്കാ​ട് മേ​ല്‍​പ്പാ​ല​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​ശേ​ഷ​മാ​ണ് ക​ളി​ക്കാ​ന്‍ സ്ഥ​ലം നി​ശ്ച​യി​ക്കു​ന്ന​ത്.
ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക​ളി​യാ​ണ് ഓ​രോ ദി​വ​സം ന​ട​ത്താ​റു​ള്ള​ത്. ഒ​രോ ദി​വ​സ​വും ഓ​രോ സ്ഥ​ല​ത്തു വ​ച്ചാ​ണ് ചീ​ട്ടു​ക​ളി ഏ​ര്‍​പ്പെ​ടാ​റു​ള്ള​തി​നാ​ല്‍ ഇ​വ​രെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​ടു​ക്ക​ത്ത്പ​റ​മ്പ് സ്വ​ദേ​ശി അ​ഭി​ലാ​ഷാ​ണ് ത​ല​വ​ന്‍.
ക​ളി​ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി കൊ​ടു​ത്താ​ല്‍ 500 രൂ​പ​യാ​ണ് ഒ​രാ​ളി​ല്‍ നി​ന്ന് ഇ​യാ​ള്‍​ക്ക് കി​ട്ടു​ക. ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രൈം ​സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ളോ​ളം ഈ ​സം​ഘ​ത്തെ നി​രീ​ക്ഷി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ വ​ല​യി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.
സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ നി​രീ​ക്ഷി​ച്ച് രാ​ത്രി 12ന് ​തു​ട​ങ്ങി​യ ഓ​പ്പ​റേ​ഷ​ന്‍ പു​ല​ര്‍​ച്ചെ ര​ണ്ടു​വ​രെ നീ​ണ്ടു. എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ. ​പ്ര​ഭേ​ഷ്‌​കു​മാ​ര്‍ , ഗി​രീ​ഷ്‌​കു​മാ​ര്‍ ന​മ്പ്യാ​ര്‍, സി​വി​ല്‍ പോ​ലീ​സ​റാ​യ വി​ന​യ​ന്‍, ഡ്രൈ​വ​ര്‍ അ​ഭി​ലാ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.