മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്ന വ്യാ​പാ​രി​ക്കും സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കു​മെ​തി​രേ കേ​സ്
Thursday, July 16, 2020 1:01 AM IST
മു​ള്ളേ​രി​യ: ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി പാ​സി​ല്ലാ​തെ ക​ര്‍​ണാ​ട​ക​യി​ല്‍ പോ​യി​വ​ന്ന വ്യാ​പാ​രി​ക്കും സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ണ്ടാ​റി​ല്‍ വ്യാ​പാ​രി​യാ​യ സീ​ന പാ​ട്ടാ​ളി(49), സ​ഹോ​ദ​ര​ങ്ങ​ളാ​യ ശ​ങ്ക​ര പാ​ട്ടാ​ളി(60), നാ​രാ​യ​ണ പാ​ട്ടാ​ളി (55) എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. മൂ​ന്നു​പേ​രെ​യും ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യി​ട്ടു​ണ്ട്. ചൊ​വാ​ഴ്ച രാ​വി​ലെ ഗാ​ളി​മു​ഖ​യി​ലെ അ​തി​ര്‍​ത്തി​യി​ലൂ​ടെ കാ​ല്‍​ന​ട​യാ​യി ക​ര്‍​ണാ​ട​ക​യി​ല്‍ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷം അ​വി​ടെ​നി​ന്ന് വാ​ഹ​ന​ത്തി​ല്‍ സു​ള്ള്യ​യി​ല്‍ പോ​യി വ​രി​ക​യാ​യി​രു​ന്നു.