ക​ര്‍​ണാ​ട​ക​യി​ല്‍ വി​വാ​ഹം ക​ഴി​ഞ്ഞു കാ​ല്‍​ന​ട​യാ​യി അ​തി​ര്‍​ത്തി ക​ട​ന്ന വ​ര​നും മാ​താ​പി​താ​ക്ക​ള്‍​ക്കു​മെ​തി​രേ കേ​സ്
Thursday, July 16, 2020 1:01 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് വി​വാ​ഹം ക​ഴി​ച്ച​തി​നു​ശേ​ഷം നി​യ​മാ​നു​സൃ​തം പാ​സെ​ടു​ക്കാ​തെ കാ​ല്‍​ന​ട​യാ​യി അ​തി​ര്‍​ത്തി ക​ട​ന്നു നാ​ട്ടി​ലെ​ത്തി​യ വ​ര​നും മാ​താ​പി​താ​ക്ക​ള്‍​ക്കു​മെ​തി​രേ കേ​സ്. ദേ​ലം​പാ​ടി മ​ണി​യൂ​ര്‍ ചാ​ര്‍​ള​ക്കൈ​യി​ലെ ധ​ര്‍​മേ​ശ്(32), മാ​താ​പി​താ​ക്ക​ളാ​യ രാ​മ​നാ​യി​ക് (55), ചി​ത്രാ​വ​തി(50) എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം ആ​ദൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മൂ​ന്നു​പേ​രെ​യും വ​ധു​വി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.
സു​ള്ള്യ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി വ​ധു​വി​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു ധ​ര്‍​മേ​ശി​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ പാ​സെ​ടു​ത്താ​ണ് വ​ര​നും മാ​താ​പി​താ​ക്ക​ളും അ​ങ്ങോ​ട്ടു പോ​യ​ത്. എ​ന്നാ​ല്‍ തി​രി​ച്ചു​വ​രു​ന്ന​തി​ന് കേ​ര​ള​ത്തി​ന്‍റെ പാ​സ് എ​ടു​ത്തി​രു​ന്നി​ല്ല. വ​ധു​വി​നെ​യും കൂ​ട്ടി സു​ള്ള്യ​യി​ല്‍ നി​ന്ന് കേ​ര​ള അ​തി​ര്‍​ത്തി​യാ​യ ഗ്വാ​ളി​മു​ഖ വ​രെ വാ​ഹ​ന​ത്തി​ലെ​ത്തു​ക​യും അ​വി​ടെ​നി​ന്ന് കാ​ല്‍​ന​ട​യാ​യി അ​തി​ര്‍​ത്തി ക​ട​ന്നു ദേ​ലം​പാ​ടി​യി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു.
ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.