നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ൽ എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വ്
Wednesday, July 15, 2020 12:28 AM IST
നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ്-19 പോ​സി​റ്റീ​വ് ആ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ര്‍​ക്ക സാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 32 കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഓ​ഫീ​സി​ലെ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍, ഹ​രി​ത​ക​ര്‍​മ​സേ​നാ അം​ഗ​ങ്ങ​ള്‍, കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി 120 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വ് ആ​യ​ത്. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വ് ആ​യെ​ങ്കി​ലും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ എ​ന്ന നി​ര്‍​ബ​ന്ധ​ത്തോ​ടെ ചെ​യ​ര്‍​മാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ കൗ​ണ്‍​സി​ല​ര്‍​മാ​രും ഒ​രാ​ഴ്ച​ക്കാ​ലം ക്വാ​റ​ന്‍റൈ​നി​ല്‍ തു​ട​രാ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​നം.
എ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ളു​ടെ നി​ര്‍​വ​ഹ​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ ഓ​ഫീ​സ് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.