വ​രും​ത​ല​മു​റ​യെ പ​ഠി​പ്പി​ക്കേ​ണ്ട​ത് ഗാ​ന്ധി​സ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ ച​രി​ത്രം: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
Tuesday, July 14, 2020 12:48 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ദ​ർ​ശ​ന​ങ്ങ​ൾ കു​ട്ടി​ക​ളി​ലൂ​ടെ​യും യു​വാ​ക്ക​ളി​ലൂ​ടെ​യും വേ​ണം സ​മൂ​ഹ​ത്തി​ലെ​ത്തി​ച്ചേ​രേ​ണ്ട​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും ഗാ​ന്ധി​സ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി വേ​ണം വ​രും ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. ബാ​ല​ജ​ന ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി​യു​ടേ​യും ഐ​ടി സെ​ല്ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ഫേ​സ് ബു​ക്ക് ച​ല​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​എം.​സി. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​നെ​ടു​മ്പ​ന അ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​ഷ​റ​ർ എം.​എ​സ്.​ഗ​ണേ​ശ് , ഡോ. ​അ​ജി​ത​ൻ മേ​നോ​ത്ത്, ഡോ. ​പി.​വി. പു​ഷ്പ​ജ, ജി. ​മ​നോ​ജ് കു​മാ​ർ, വി.​എ​സ്. ദി​ലീ​പ് കു​മാ​ർ, എം.​വി.​ആ​ർ. മേ​നോ​ൻ, ടി. ​ദി​നേ​ശ​ൻ, ന​ന്ദ​കു​മാ​ർ കോ​റോ​ത്ത്, സി.​വി. ര​മേ​ശ്, ലി​സി ജേ​ക്ക​ബ്, ധ​ന​ഞ്ജ​യ​ൻ, രാ​ഘ​വ​ൻ കു​ള​ങ്ങ​ര, ഭ​വി​ൻ രാ​ജ്, ജ​മീ​ല മ​ധൂ​ർ, സു​ഗു​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.