ജി​ല്ല​യി​ല്‍ നാ​ലുപേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; ഒ​മ്പ​തു​പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Thursday, July 9, 2020 12:29 AM IST
കാ​സ​ര്‍​ഗോ​ഡ്: ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ നാ​ല് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രും വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​വ​രാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. വി. ​രാം​ദാ​സ് അ​റി​യി​ച്ചു.
ജൂ​ണ്‍ നാ​ലി​ന് സൗ​ദി​യി​ല്‍ നി​ന്ന് വ​ന്ന മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 55 വ​യ​സു​ള്ള സ്ത്രീ​ക്കും ഇ​വ​രു​ടെ പേ​ര​ക്കു​ട്ടി​യാ​യ ഒ​രു വ​യ​സു​ള്ള ആ​ണ്‍​കു​ഞ്ഞി​നും ജൂ​ണ്‍ 24 ന് ​കു​വൈ​ത്തി​ല്‍ നി​ന്ന് വ​ന്ന 39 വ​യ​സു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി​ക്കും ഒ​മാ​നി​ല്‍ നി​ന്നു വ​ന്ന 49 വ​യ​സു​ള്ള പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി്ക്കു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.
ജി​ല്ല​യി​ല്‍ നി​ന്ന് ഒ​മ്പ​ത് പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ 27 ന് ​കോ​വി​ഡ് പോ​സി​റ്റീ​വാ​യ 25 വ​യ​സു​ള്ള പ​ള്ളി​ക്ക​ര സ്വ​ദേ​ശി, ജൂ​ണ്‍ 28 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 38 വ​യ​സു​ള്ള ഉ​ദു​മ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 33 വ​യ​സു​ള്ള കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് വ​ന്ന 34 വ​യ​സു​ള്ള ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ദു​ബാ​യി​ല്‍ നി​ന്ന് വ​ന്ന 33 വ​യ​സു​ള്ള കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്ക് ഉ​ദ​യ​ഗി​രി സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ നി​ന്നും കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ 27 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 43 വ​യ​സു​ള്ള മീ​ഞ്ച പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി​യ 41 വ​യ​സു​ള്ള മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്ക് കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ 13 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 45 വ​യ​സു​ള്ള കി​നാ​നൂ​ര്‍- ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ലൈ മൂ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 38 വ​യ​സു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്ക് അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​മാ​ണ് രോ​ഗ​മു​ക്തി ല​ഭി​ച്ച​ത്.
വീ​ടു​ക​ളി​ല്‍ 6513 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 315 പേ​രു​മു​ള്‍​പ്പെ​ടെ 6828 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 818 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.