എലിപ്പനിയും വരുന്നുണ്ട് അതിജാഗ്രത!
Wednesday, July 8, 2020 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ മ​ഴ​ക്കാ​ലം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ കു​ടി​വെ​ള്ള​സ്രോ​ത​സു​ക​ളി​ലും മ​റ്റും മ​ലി​ന​ജ​ലം ക​ല​രാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ലി​പ്പ​നി​ക്കെ​തി​രേ​യും പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു.
ക്ഷീ​ണ​ത്തോ​ടെ​യു​ള്ള പ​നി​യും ത​ല​വേ​ദ​ന​യും പേ​ശീ​വേ​ദ​ന​യു​മാ​ണ് എ​ലി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍. ക​ണ്ണി​ല്‍ ചു​വ​പ്പ്, മൂ​ത്ര​ക്കു​റ​വ്, മ​ഞ്ഞ​പ്പി​ത്ത ല​ക്ഷ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ക​ണ്ടേ​ക്കാം. എ​ലി, പ​ട്ടി, പൂ​ച്ച, ക​ന്നു​കാ​ലി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ മൂ​ത്രം വ​ഴി​യാ​ണ് രോ​ഗം പ​ക​രു​ന്ന​ത്. മൂ​ത്രം വ​ഴി മ​ണ്ണി​ലും വെ​ള്ള​ത്തി​ലു​മെ​ത്തു​ന്ന രോ​ഗാ​ണു​ക്ക​ള്‍ മു​റി​വു​ക​ള്‍ വ​ഴി ശ​രീ​ര​ത്തി​ല്‍ എ​ത്തി​യാ​ണ് രോ​ഗ​മു​ണ്ടാ​ക്കു​ന്ന​ത്. വ​യ​ലി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​വ​രി​ലും ഓ​ട, തോ​ട്, ക​നാ​ല്‍, കു​ള​ങ്ങ​ള്‍, വെ​ള്ള​ക്കെ​ട്ടു​ക​ള്‍ എ​ന്നി​വ വൃ​ത്തി​യാ​ക്കു​ന്ന​വ​രി​ലു​മാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.
കെ​ട്ടി​നി​ല്‍​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ കു​ട്ടി​ക​ള്‍ വി​നോ​ദ​ത്തി​നോ മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്കോ ഇ​റ​ങ്ങു​ന്ന​ത് ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. ചെ​ളി​വെ​ള്ള​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ കൈ​യു​റ​ക​ളും റ​ബ​ര്‍ ബൂ​ട്ടു​ക​ളും ഉ​പ​യോ​ഗി​ക്ക​ണം. പ​ട്ടി, പൂ​ച്ച, ക​ന്നു​കാ​ലി​ക​ള്‍ എ​ന്നി​വ​യു​ടെ മ​ല-​മൂ​ത്രാ​ദി​ക​ള്‍ വ്യ​ക്തി​സു​ര​ക്ഷ​യോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണം.
ക​ന്നു​കാ​ലി​ത്തൊ​ഴു​ത്തി​ലെ മൂ​ത്രം ഒ​ലി​ച്ചി​റ​ങ്ങി വെ​ള്ളം മ​ലി​ന​മാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം. ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും കു​ടി​വെ​ള്ള​വും എ​ലി​ക​ളു​ടെ വി​സ​ര്‍​ജ്ജ്യ വ​സ്തു​ക്ക​ള്‍ ക​ല​ര്‍​ന്നു മ​ലി​ന​മാ​കാ​തി​രി​ക്കാ​ന്‍ എ​പ്പോ​ഴും മൂ​ടി​വ​യ്ക്ക​ണം. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ് എ​ലി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​തി​രി​ക്കു​ക.
ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ര്‍​പ്പെ​ടു​ന്ന​വ​ര്‍, മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​വ​ര്‍, തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍, കാ​ര്‍​ഷി​ക​വൃ​ത്തി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ്ര​തി​രോ​ധ​ഗു​ളി​ക​ക​ള്‍ ക​ഴി​ക്കാ​വു​ന്ന​താ​ണ്. പ്ര​തി​രോ​ധ​ഗു​ളി​ക​യു​ടെ ഒ​റ്റ ഡോ​സ് ഒ​രാ​ഴ്ച മാ​ത്ര​മേ രോ​ഗ​ത്തി​നെ​തി​രേ സു​ര​ക്ഷ ന​ല്‍​കു​ക​യു​ള്ളൂ.
അ​തി​നാ​ല്‍ മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്കം തു​ട​രു​ന്ന​വ​ര്‍ ആ​റ് ആ​ഴ്ച​ക​ളി​ലും പ്ര​തി​രോ​ധ​ഗു​ളി​ക​ക​ള്‍ ക​ഴി​ക്ക​ണം.
ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​തി​രോ​ധ​ഗു​ളി​ക​ക​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.