ബ്ലാ​ത്തൂ​രി​ൽ 10 ല​ക്ഷ​ത്തി​ന്‍റെ മ​ര​ത്ത​ടി​ക​ൾ പി​ടി​കൂ​ടി
Wednesday, July 8, 2020 1:05 AM IST
ശ്രീ​ക​ണ്ഠ​പു​രം: രേ​ഖ​ക​ളി​ല്ലാ​തെ ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 10 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മ​ര​ത്ത​ടി​ക​ൾ ഇ​രി​ക്കൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ചെ​മ്പേ​രി​യി​ലെ ടി.​സി. വ​ർ​ഗീ​സി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. കെ​എ​ൽ 59 എ​ഫ് 4422 ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ലാ​ത്തൂ​രി​ൽ വ​ച്ച് ലോ​റി ത​ട​യു​ക​യാ​യി​രു​ന്നു. 27 തേ​ക്കും നാ​ല് ഇ​രൂ​ളും പി​ടി​ച്ചെ​ടു​ത്തു. മ​ര​ത്ത​ടി​ക​ൾ ബ്ലാ​ത്തൂ​രി​ലെ മി​ല്ലി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
മ​ര​ത്ത​ടി​ക​ളും ലോ​റി​യും ത​ളി​പ്പ​റ​മ്പ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ചെ​മ്പേ​രി​യി​ലെ വീ​ട്ടു​പ​റ​മ്പി​ൽ നി​ന്ന് മു​റി​ച്ച​താ​ണ് മ​ര​ങ്ങ​ളെ​ന്നാ​ണ് ഡ്രൈ​വ​ർ വ​നം വ​കു​പ്പ് സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി​യെ​ങ്കി​ലും വ​ന​ത്തി​ൽ നി​ന്ന് മു​റി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം.
ബ്ലാ​ത്തൂ​ർ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് മ​ര​ത്ത​ടി​ക​ളെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞ​ത് പ്ര​കാ​ര​മാ​ണ് കൊ​ണ്ടു പോ​കു​ന്ന​തെ​ന്നും ഡ്രൈ​വ​ർ മൊ​ഴി ന​ൽ​കി. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തേ​ക്ക്, ഇ​രൂ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ന് വ​നം​വ​കു​പ്പി​ന്‍റെ പ്ര​തി​ജ്ഞാ പ​ത്രം വേ​ണ​മെ​ന്നാ​ണ് നി​യ​മം.