ജി​ല്ല​യി​ല്‍ 13 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്; ആർക്കും രോഗമുക്തിയില്ല
Wednesday, July 8, 2020 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 13 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ എ​ട്ടു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ര​ണ്ടു​പേ​ര്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. മ​റ്റു ര​ണ്ടു​പേ​ര്‍ മം​ഗ​ളൂ​രു​വി​ലേ​ക്ക് യാ​ത്ര ചെ​യ്തി​രു​ന്ന​വ​രും ഒ​രാ​ള്‍ മം​ഗ​ളൂ​രു​വി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​മാ​ണ്.
മം​ഗ​ളൂ​രു​വി​ല്‍ ദി​വ​സേ​ന ജോ​ലി​ക്ക് പോ​യി​വ​രി​ക​യാ​യി​രു​ന്ന ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 35 കാ​ര​നും ജൂ​ണ്‍ 29 ന് ​മം​ഗ​ളൂ​രു​വി​ലേ​യ്ക്ക് യാ​ത്ര ചെ​യ്ത ഇ​തേ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള 47 കാ​ര​നു​മാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള 27 വ​യ​സു​ള്ള ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി നേ​ര​ത്തേ മം​ഗ​ളൂ​രു​വി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
ജൂ​ണ്‍ 18 ന് ​ബ​ഹ്റി​നി​ല്‍ നി​ന്ന് വ​ന്ന 39 വ​യ​സു​ള്ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി, 23 ന് ​ദു​ബാ​യി​ല്‍ നി​ന്ന് വ​ന്ന 30 വ​യ​സു​ള്ള പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 24 ന് ​ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 52 വ​യ​സു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി, സൗ​ദി​യി​ല്‍ നി​ന്നെ​ത്തി​യ 41 വ​യ​സു​ള്ള ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ബ​ഹ്റി​നി​ല്‍ നി​ന്ന് വ​ന്ന 40 വ​യ​സു​ള്ള മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ലൈ ര​ണ്ടി​ന് സൗ​ദി​യി​ല്‍ നി​ന്ന് വ​ന്ന 27 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, മൂ​ന്നി​ന് സൗ​ദി​യി​ല്‍ നി​ന്നെ​ത്തി​യ 50 വ​യ​സു​ള്ള മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 28 വ​യ​സു​ള്ള ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​രും ഒ​രേ കാ​റി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ 35, 30 വ​യ​സു​ള്ള ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക​ളു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ര്‍.
വീ​ടു​ക​ളി​ല്‍ 6,710 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 327 പേ​രു​മു​ള്‍​പ്പെ​ടെ 7,037 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 662 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.