കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ധാ​ര​ണ പാ​ലി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടാ​ത്ത​തെ​ന്തെ​ന്ന് കേ​ര​ള കോ​ണ്‍.
Wednesday, July 8, 2020 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​ന്‍റെ പേ​രി​ല്‍ വാ​ശി പി​ടി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ധാ​ര​ണ പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ത്ത​തെ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം (​ജോ​സ് വി​ഭാ​ഗം) ജി​ല്ലാ നേ​തൃ​ത്വം.
മു​ന്‍​ധാ​ര​ണ പ്ര​കാ​ര​മു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും മു​സ്‌​ലിം ലീ​ഗി​ല്‍ നി​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ജോ​സ് കെ. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ടു​ക്കു​ന്ന എ​ല്ലാ തീ​രു​മാ​ന​ങ്ങ​ള്‍​ക്കും ജി​ല്ലാ ക​മ്മി​റ്റി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ല്‍, ഷാ​ജി വെ​ള്ളം​കു​ന്നേ​ല്‍, ബി​ജു തു​ളു​ശേ​രി, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​നോ​ജ് ചാ​ക്കോ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ഇ​രു​പ്പ​ക്കാ​ട്ട്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി മൈ​ക്കി​ള്‍, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ത്യു കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍, ബാ​ബു നെ​ടി​യ​കാ​ല, മാ​ത്യു ക​ണി​പ്പ​ള്ളി, ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സേ​വ്യ​ര്‍ ക​ള​രി​മു​റി, കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി ഈ​ഴ​റാ​ട്ട്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സ്റ്റീ​ഫ​ന്‍ മൂ​രി​ക്കു​ന്നേ​ല്‍, ജോ​സ് ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചെ​റി​യാ​ന്‍ മ​ടു​ക്കാ​ങ്ക​ല്‍, ടോ​മി മ​ണി​യം​തോ​ട്ടം, ത​ങ്ക​ച്ച​ന്‍ വ​ട​ക്കേ​മു​റി, പീ​റ്റ​ര്‍ കൊ​ശ​പ്പ​ള്ളി, ബേ​ബി കാ​ര​യ്ക്കാം​തൊ​ട്ടി, സാ​ബു ക​ട​വി​ല്‍, സാം​സ്‌​കാ​രി​ക​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി പു​തു​മ​ന, തോ​മ​സു​കു​ട്ടി മ​ട​ത്തി​ക്കാ​ട്ടു​കു​ന്നേ​ല്‍, ജി​ജി കു​ര്യ​ന്‍, ജോ​സ്‌​മോ​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.