കെ​എ​സ്ഇ​ബി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​വ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ ആ​ദ​രം ന​ല്‍​കി
Sunday, July 5, 2020 11:57 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം പ​തി​വ് യാ​ത്ര​യ​യ​പ്പ് യോ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) അം​ഗ​ങ്ങ​ളെ വീ​ടു​ക​ളി​ല്‍ ചെ​ന്ന് ആ​ദ​രി​ച്ചു. രാ​ജ​പു​രം വൈ​ദ്യു​തി സെ​ക്‌​ഷ​നി​ല്‍ നി​ന്ന് വി​ര​മി​ച്ച ഓ​വ​ര്‍​സി​യ​ര്‍​മാ​രാ​യ ക​ള്ളാ​റി​ലെ സാ​ബു ടി. ​ക​ല്ലൂ​ര്‍, മാ​ല​ക്ക​ല്ലി​ലെ വി.​പി. സ​ണ്ണി എ​ന്നി​വ​ര്‍​ക്ക് ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് ആ​ദ​രം ന​ല്‍​കി.
ബ​ളാ​ന്തോ​ട് സെ​ക്‌​ഷ​നി​ലെ ഓ​വ​ര്‍​സി​യ​ര്‍ എ. ​നാ​രാ​യ​ണ​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നോ​യ​ല്‍ ടോ​മി​ന്‍ ജോ​സ​ഫും മാ​വു​ങ്കാ​ല്‍ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​നി​ല്‍ നി​ന്ന് വി​ര​മി​ച്ച ഓ​വ​ര്‍​സി​യ​ര്‍ പു​ല്ലൂ​രി​ലെ ടി. ​ബാ​ബു​വി​ന് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ര്‍ പ​ള്ള​യി​ല്‍ വീ​ടും ഉ​പ​ഹാ​രം ന​ല്‍​കി. ബ​ദി​യ​ടു​ക്ക സെ​ക്‌​ഷ​നി​ല്‍ നി​ന്ന് വി​ര​മി​ച്ച മു​ള്ളേ​രി​യ എ​രി​ഞ്ചേ​രി​യി​ലെ കെ.​ജി. സ​ന്തോ​ഷി​നെ കാ​റ​ഡു​ക്ക ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​വാ​രി​ജാ​ക്ഷ​ന്‍ ആ​ദ​രി​ച്ചു.
സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ മ​ഹേ​ഷ് ക​രി​മ്പി​ല്‍, പി.​വി. ച​ന്ദ​ശേ​ഖ​ര​ന്‍, പി. ​ജ​യ​ച​ന്ദ്ര​ന്‍, മു​ഹ​മ്മ​ദ് ഷെ​രീ​ഫ് പാ​ല​ക്കാ​ര്‍, കെ. ​സു​ധീ​ര്‍, കെ.​വി. ഗോ​പ​കു​മാ​ര്‍, നീ​ത് ആ​ന്‍റ​ണി, എം. ​ബാ​ല​ച​ന്ദ്ര​ന്‍, കെ.​എം. പ​വി​ത്ര​ന്‍, കെ.​എം. അ​ജി​ത്ത്, കു​മാ​ര്‍, അ​നി​ല്‍ കോ​ടോ​ത്ത്, എം.​എ​സ്. ആ​ദ​ര്‍​ശ്, എ. ​മ​ദ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.