ആശങ്കയേറ്റി സന്പർക്ക രോഗവ്യാപനം
Sunday, July 5, 2020 11:57 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത് 28 പേ​ര്‍​ക്ക്. ഇ​തി​ല്‍ 10 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 11 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഏ​ഴു​പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​പ്പ​ക​ര്‍​ച്ച ഉ​ണ്ടാ​യ​ത്. മ​ഞ്ചേ​ശ്വ​രം ഹൊ​സ​ങ്ക​ടി​യി​ലെ സ്വ​കാ​ര്യ ലാ​ബി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന മൂ​ന്ന് യു​വ​തി​ക​ള്‍​ക്കും സ​മൂ​ഹ അ​ടു​ക്ക​ള​ക​ളി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന ര​ണ്ടു​പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മ​റ്റൊ​രാ​ള്‍​ക്ക് എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​പ്പ​ക​ര്‍​ച്ച ഉ​ണ്ടാ​യ​ത്.
ഹൊ​സ​ങ്ക​ടി​യി​ല്‍ ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍​മാ​രാ​യി ജോ​ലി​ചെ​യ്തി​രു​ന്ന മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നും വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​മു​ള്ള 21 വ​യ​സ് വീ​തം പ്രാ​യ​മു​ള്ള ര​ണ്ട് യു​വ​തി​ക​ള്‍​ക്കും പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള 26 വ​യ​സു​ള്ള യു​വ​തി​ക്കു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. തൊ​ട്ട​ടു​ത്തു​ള്ള ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ഏ​റെ​ക്കു​റെ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വി​ടെ​നി​ന്നു​മെ​ത്തി​യ ആ​രു​ടെ​യെ​ങ്കി​ലും സാ​മ്പി​ളു​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത അ​ന്വേ​ഷി​ക്കു​ക​യാ​ണ്.
സ​മൂ​ഹ അ​ടു​ക്ക​ള​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള 44 വ​യ​സു​ള്ള പു​രു​ഷ​നും മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള 47 വ​യ​സു​ള്ള സ്ത്രീ​ക്കു​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
ജൂ​ലൈ ര​ണ്ടി​ന് എ​റ​ണാ​കു​ള​ത്തു​നി​ന്ന് ടാ​ക്‌​സി കാ​റി​ല്‍ വ​ന്ന 24 വ​യ​സു​ള്ള കു​മ്പ​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ആ​റാ​മ​ത്തെ വ്യ​ക്തി. ഇ​തോ​ടൊ​പ്പം വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു​ള്ള 13 വ​യ​സു​കാ​ര​ന് നേ​ര​ത്തേ രോ​ഗം ബാ​ധി​ച്ച ബ​ന്ധു​വു​മാ​യു​ള്ള പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
രോ​ഗ​ബാ​ധ ഉ​ണ്ടാ​യ മ​റ്റു​ള്ള​വ​രി​ല്‍ ആ​റു​പേ​ര്‍ മം​ഗ​ളൂ​രു ന​ഗ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​വ​രാ​ണ്. മം​ഗ​ളൂ​രു​വി​ല്‍ മൊ​ബൈ​ല്‍ ടെ​ക്നീ​ഷ്യ​ന്‍​മാ​രാ​യി ജോ​ലി​ചെ​യ്യു​ന്ന​തി​നാ​യി ദി​വ​സേ​ന പോ​യി വ​ന്നി​രു​ന്ന മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള 35 ഉം 30 ​വ​യ​സു​ള്ള ര​ണ്ട് സ​ഹോ​ദ​ര​ന്‍​മാ​ര്‍, ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ എ​ത്തി​യ 22 വ​യ​സു​ള്ള മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ണ്‍ 29 ന് ​മം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് പി​ക്ക​പ്പ് വാ​ന്‍ വ​ഴി വ​ന്ന 53 വ​യ​സു​ള്ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ സ്വ​ദേ​ശി, 30 ന് ​ലോ​റി​യി​ല്‍ വ​ന്ന 40 വ​യ​സു​ള്ള മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ഇ​തേ​ദി​വ​സം എ​ത്തി​യ 41 വ​യ​സു​ള്ള മീ​ഞ്ച പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് ഇ​വ​ര്‍.
ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ജൂ​ണ്‍ 29 ന് ​ടാ​ക്‌​സി കാ​റി​ല്‍ വ​ന്ന 34 വ​യ​സു​ള്ള മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​നി, 47 വ​യ​സു​ള്ള മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 30 ന് ​കാ​റി​ല്‍ വ​ന്ന 43 വ​യ​സു​ള്ള മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് 23 ന് ​കാ​റി​ല്‍ വ​ന്ന എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള 36 വ​യ​സു​ള്ള യു​വ​തി, 28 ന് ​എ​ത്തി​യ 51 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​ങ്ങ​നെ മ​റ്റ് അ​ഞ്ചു​പേ​രും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രാ​ണ്.
വിദേശത്തു നിന്നെത്തിയവർ
ജൂ​ണ്‍ 11 ന് ​കു​വൈ​റ്റി​ല്‍ നി​ന്നെ​ത്തി​യ 64 വ​യ​സു​ള്ള പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 16 ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ 64 വ​യ​സു​ള്ള അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 20 ന് ​ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 39 വ​യ​സു​ള്ള അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 31 വ​യ​സു​ള്ള കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 33 വ​യ​സു​ള്ള കു​മ്പ​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 22 ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ 39 വ​യ​സു​ള്ള പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 25 ന് ​ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി​യ 43 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 27 വ​യ​സു​ള്ള പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 30 ന് ​ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 23 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ലൈ ര​ണ്ടി​ന് കു​വൈ​റ്റി​ല്‍ നി​ന്ന് എ​ത്തി​യ 48 വ​യ​സു​ള്ള അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ നി​ന്ന് ആ​ര്‍​ക്കും രോ​ഗ​മു​ക്തി ഉ​ണ്ടാ​യി​ട്ടി​ല്ല.
വീ​ടു​ക​ളി​ല്‍ 6,902 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 328 പേ​രു​മാ​യി ആ​കെ 7,230 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 919 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.