‘ഏത് ടൈമിലും മണിയില്ല’ വെ​ള്ള​രി​ക്കു​ണ്ടി​ല്‍ എ​ടി​എ​മ്മു​ക​ള്‍ നോ​ക്കു​കു​ത്തി​ക​ളാ​കു​ന്നു
Sunday, July 5, 2020 12:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ല്‍ ആ​കെ​യു​ള്ള നാ​ല് എ​ടി​എ​മ്മു​ക​ളും പ​ണ​മി​ല്ലാ​തെ നോ​ക്കു​കു​ത്തി​ക​ളാ​കു​ന്നു. എ​സ്ബി​ഐ​യ്ക്ക് ര​ണ്ടും കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്ക്, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യ്ക്ക് ഓ​രോ​ന്ന് വീ​ത​വും എ​ടി​എ​മ്മു​ക​ളാ​ണ് ടൗ​ണി​ലു​ള്ള​ത്.

മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​ര്‍​ക്ക് വേ​ത​നം കൊ​ടു​ക്കു​ന്ന ശ​നി​യാ​ഴ്ച ദി​വ​സം പ​ണ​മെ​ടു​ക്കു​ന്ന​തി​നാ​യെ​ത്തി​യ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ​യെ​ന്നും ബാ​ങ്കു​ക​ളു​ടെ നി​ഷേ​ധാ​ത്മ​ക ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന സ​മി​തി​യം​ഗ​വും യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ജി​മ്മി ഇ​ട​പ്പാ​ടി പ​റ​ഞ്ഞു.