ത​റ​ക്ക​ല്ലി​ട​ൽ രാ​ഷ​്ട്രീ​യ ച​ട​ങ്ങാ​ക്കി; യു​ഡി​എ​ഫ് പ്രതിഷേധിച്ചു
Sunday, July 5, 2020 12:34 AM IST
മു​ളി​യാ​ർ: എ​ൻ​ഡോ​സ​ൾ​ഫാ​ൻ പു​ന​ര​ധി​വാ​സ വി​ല്ലേ​ജി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങ് രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി അ​ൽ​പ​ത്ത​ര​വും, നെ​റി​കേ​ടു​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് മു​ളി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​തം പു​റം​ലോ​ക​മ​റി​ഞ്ഞ നാ​ളു​ക​ളി​ൽ ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച് എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​രു​ദ്ധ​പോ​രാ​ട്ട​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ച്ച​വ​രാ​ണ് അ​ന്ന​ത്തെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ. പി​ന്നീ​ടു​ള്ള കാ​ലം ഇ​ര​യ്ക്കും വേ​ട്ട​ക്കാ​ര​നു​മൊ​പ്പം നി​ല​കൊ​ള്ളു​ന്ന ഇ​ര​ട്ട​ത്താ​പ്പ് നി​ല​പാ​ടി​ലൂ​ടെ എ​ൻ​ഡോ​സ​ൾ​ഫാ​നെ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി ഉ​പ​യോ​ഗി​ച്ച​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് വ​ഞ്ച​ന​യാ​ണ്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​റാ​ണ് 2014-15 വ​ർ​ഷ​ത്തി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ർ​ന്ന് മു​ളി​യാ​ർ വി​ല്ലേ​ജി​ൽ 25.12 ഏ​ക്ക​ർ സ്ഥ​ലം​ക​ണ്ടെ​ത്തി. ഭ​ര​ണ​മാ​റ്റ​ത്തെ തു​ട​ർ​ന്ന് ഇ​ത്ര​യും കാ​ലം ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ക്കി​ട്ട് വ​ച്ച ഫ​യ​ൽ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​ എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​രു​ദ്ധ സ​മ​ര​നാ​യ​ക​ൻ​മാ​രു​ടെ​യും ഇ​ട​പെ​ടൽ​മൂ​ല​മാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്.
സം​ര​ഭ​ത്തി​നാ​യി മു​ളി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​യെ നോ​ക്കു​കു​ത്തി​യാ​ക്കി യു​ഡി​എ​ഫ് എം​പി എം​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി പ​രി​പാ​ടി ന​ട​ത്തി​യ​ത് രാ​ഷ്ട്രീ​യ അ​ൽ​പ്പ​ത്ത​ര​മാ​ണ്. എ​ൻ​ഡോ​സ​ൾ​ഫാ​ൻ അ​നു​കൂ​ല നി​ല​പാ​ട് പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച ജി​ല്ലാ ക​ള​ക്ട​റാ​ണ് സ്വാ​ഗ​തം പ​റ​ഞ്ഞ​ത്.
ച​ട​ങ്ങി​നെ​ത്തി​യ റ​വ​ന്യൂ മ​ന്ത്രി​യെ ക​ണ്ട് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് ബെ​ള്ളി​പ്പാ​ടി കെ.​ബി. മു​ഹ​മ്മ​ദ് കു​ഞ്ഞി, എ​സ്.​എം. മു​ഹ​മ്മ​ദ് കു​ഞ്ഞി, ബി.​സി. കു​മാ​ര​ൻ അ​ശോ​ക​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.