നി​യ​മ​സ​ഭ​യി​ല്‍ മ​ന്ത്രി ന​ല്‍​കി​യ ഉ​റ​പ്പ് പാ​ലി​ക്ക​ണം: കെ.​സി. ജോ​സ​ഫ്
Friday, July 3, 2020 1:15 AM IST
ശ്രീ​ക​ണ്ഠ​പു​രം: ക​രു​വ​ഞ്ചാ​ല്‍-​വെ​ള്ളാ​ട് റോ​ഡ് പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കാ​മെ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ ഉ​റ​പ്പ് പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന് ക​ത്ത​യ​ച്ചു.
റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി മാ​ര്‍​ച്ച് മൂ​ന്നി​ന് നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​നു​ള്ള മ​റു​പ​ടി​യി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്‌​ട് സൊ​സൈ​റ്റി ന​ല്‍​കി​യ ക്വ​ട്ടേ​ഷ​ന്‍ അം​ഗീ​ക​രി​ക്കാ​മെ​ന്നും എ​സ്റ്റി​മേ​റ്റ് പ​ത്തു ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ സ​ര്‍​ക്കാ​രി​ന് തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​മെ​ന്നും ച​ട്ട​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ടെ​ന്‍​ഡ​ര്‍ അം​ഗീ​ക​രി​ച്ച് പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. നാ​ലു മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​ല്‍​ന​ട​യാ​ത്ര​പോ​ലും സാ​ധി​ക്കാ​ത്ത​വി​ധ​ത്തി​ല്‍ റോ​ഡ് ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണ്.
നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്വാ​റി വേ​സ്റ്റി​ട്ട് റോ​ഡ് യാ​ത്രാ​യോ​ഗ്യ​മാ​ക്കേ​ണ്ട സ്ഥി​തി ഒ​രു സ​ര്‍​ക്കാ​രി​നും ഭൂ​ഷ​ണ​മ​ല്ലെ​ന്നും കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ പ​റ​ഞ്ഞു.