ചി​റ്റാ​രി​ക്കാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ് ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ച്ചു
Friday, July 3, 2020 1:15 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ്റാ​രി​ക്കാ​ല്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ച്ചു.
ന​ല്ലോം​പു​ഴ ഗ​വ. മാ​തൃ​കാ ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​യി​ലെ ഡോ. ​കെ.​പി.​രാ​ജേ​ഷ് കു​മാ​ര്‍, ഗ​വ. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ. ​വി​നി ആ​ന്‍​ഡ്രൂ​സ്, ഡോ.​സൂ​ര്യ രാ​ഘ​വ​ന്‍, അ​നു​ശ്രീ എ​ന്നി​വ​രെ​യാ​ണ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ച​ത്. വി.​എ​സ്. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നീ​ത് ടി. ​ജോ​സ​ഫ്, ഓ​സ്റ്റി​ന്‍ ചെ​റു​പു​ഴ, എ​ന്‍. ജെ. ​ജോ​സ​ഫ്, ജോ​സ​ഫ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​തി​ക​ളെ പാ​ര്‍​പ്പി​ക്കാ​ന്‍ പ​ട​ന്ന​ക്കാ​ട് വെ​യ​ര്‍​ഹൗ​സ് ഗോ​ഡൗ​ണ്‍

കാ​സ​ര്‍​ഗോ​ഡ്: പോ​ലീ​സ് പി​ടി​കൂ​ടു​ന്ന പ്ര​തി​ക​ളെ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് മു​മ്പ് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തു​വ​രെ പാ​ര്‍​പ്പി​ക്കു​ന്ന​തി​ന് പ​ട​ന്ന​ക്കാ​ട്ടെ വെ​യ​ര്‍​ഹൗ​സ് ഗോ​ഡൗ​ണ്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ജി​ല്ലാ കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന് മു​ന്നോ​ടി​യാ​യി സു​ര​ക്ഷാ പ​രി​ശോ​ധ​നാ ന​ട​ത്തു​ന്ന​തി​ന് സ​ബ് ക​ള​ക്ട​റെ​യും കാ​ഞ്ഞ​ങ്ങാ​ട് ഡി ​വൈ എ​സ് പി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. പൂ​ട​ങ്ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇ​നി മു​ത​ല്‍ പ്ര​തി​ക​ളെ താ​മ​സി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു.