ജി​ല്ല​യി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 31 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Friday, July 3, 2020 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 5 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ നാ​ല് പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും ഒ​രാ​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും വ​ന്ന​താ​ണെ​ന്ന് ഡി​എം​ഒ ഡോ. ​എ. വി. ​രാം​ദാ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ ജി​ല്ല​യി​ലെ വി​വി​ധ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 31 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
ജൂ​ണ്‍ 14 ന് ​കു​വൈ​ത്തി​ല്‍ നി​ന്ന് വ​ന്ന 30 വ​യ​സ്സു​ള​ള ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 20 ന് ​ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 35 വ​യ​സു​ള​ള ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 20 വ​യ​സ്സു​ള​ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി, 42 വ​യ​സ്സു​ള​ള ഉ​ദു​മ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കും ജൂ​ണ്‍ 27 ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള 38 വ​യ​സു​ള്ള ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക്കു​മാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
പ​ട​ന്ന​ക്കാ​ട് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ഒ​മ്പ​തും കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് എ​ട്ടും പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് എ​ട്ടും ഉ​ദ​യ​ഗി​രി സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ നി​ന്ന് ആ​റും പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​ത്. പ​രി​യാ​ര​ത്തു​നി​ന്ന് രോ​ഗ​മു​ക്ത​രാ​യ​വ​രി​ല്‍ കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള മൂ​ന്നു​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യും ഉ​ള്‍​പ്പെ​ടു​ന്നു.
വീ​ടു​ക​ളി​ല്‍ 6742 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 355 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 7097 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 582 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.