ഐ​എ​ന്‍​എ​ല്ലി​ലെ ഒ​രു​വി​ഭാ​ഗം ‍പി​ഡി​പി​യി​ലേ​ക്ക്
Friday, July 3, 2020 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ലീ​ഗി​ന്‍റെ കാ​സ​ര്‍​ഗോ​ട്ടെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ രാ​ജി​വ​ച്ച് പി​ഡി​പി​യി​ല്‍ ചേ​ര്‍​ന്നു.
ദേ​ശീ​യ സ​മി​തി​യം​ഗ​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വു​മാ​യ അ​ജി​ത് കു​മാ​ര്‍ ആ​സാ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വും നാ​ഷ​ണ​ല്‍ ലേ​ബ​ര്‍ യൂ​ണി​യ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ സു​ബൈ​ര്‍ പ​ടു​പ്പ്, എ​ന്‍​വൈ​എ​ല്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ഫി സു​ഹ്‌​രി, നാ​ഷ​ണ​ല്‍ സ്റ്റു​ഡ​ന്‍റ്സ് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​കെ. മു​ഹാ​ദ്, ഐ.​എ​സ്. സ​ക്കീ​ര്‍ ഹു​സൈ​ന്‍, അ​ഷ്‌​റ​ഫ് മു​ക്കൂ​ര്‍ എ​ന്നി​വ​രാ​ണ് പി​ഡി​പി​യി​ല്‍ ചേ​ര്‍​ന്ന​ത്.
ഇ​തി​ല്‍ അ​ജി​ത് കു​മാ​റും സു​ബൈ​റും നേ​ര​ത്തെ പി​ഡി​പി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ച് ഐ​എ​ന്‍​എ​ല്ലി​ല്‍ ചേ​ര്‍​ന്ന​താ​യി​രു​ന്നു.
ഐ​എ​ന്‍​എ​ല്ലു​മാ​യി ത​ങ്ങ​ള്‍​ക്ക് യാ​തൊ​രു ത​ര​ത്തി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും ഇ​ല്ലെ​ന്നും അ​ബ്ദു​ള്‍ നാ​സ​ര്‍ മ​അ​ദ​നി​യു​ടെ ജ​യി​ല്‍ മോ​ച​ന​ത്തി​ന് നി​യ​മ​പ​ര​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ പോ​രാ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കാ​നാ​ണ് പി​ഡി​പി​യി​ലേ​യ്ക്ക് പോ​കു​ന്ന​തെ​ന്നും നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.