വ്യാ​ജ തെ​ങ്ങി​ന്‍​തൈ​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത വേണ​മെ​ന്ന് കൃ​ഷി​വ​കു​പ്പ്
Friday, July 3, 2020 1:13 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലും കൃ​ഷി വ​കു​പ്പ് അം​ഗീ​കാ​ര​മു​ള​ള ന​ഴ്‌​സ​റി​ക​ളി​ലും നി​ന്നു​ള​ള അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള​ള തെ​ങ്ങി​ന്‍​തൈ​ക​ളാ​ണെ​ന്ന വ്യാ​ജേ​ന പ​ല ജി​ല്ല​ക​ളി​ലും തെ​ങ്ങി​ന്‍ തൈ​ക​ള്‍ വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കൃ​ഷി​വ​കു​പ്പ് വാ​ര്‍​ത്താ കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. സി​പി​സി​ആ​ര്‍​ഐ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തെ​ങ്ങി​ന്‍​തൈ​ക​ള്‍ ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ കാ​യം​കു​ളം, കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫാ​മു​ക​ള്‍ വ​ഴി​യും കൃ​ഷി​വ​കു​പ്പി​ന്‍റെ വി​വി​ധ ഫാ​മു​ക​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തൈ​ക​ള്‍ അ​താ​ത് ഫാ​മു​ക​ള്‍ വ​ഴി​യും കൃ​ഷി​ഭ​വ​നു​ക​ള്‍ മു​ഖേ​ന​യും മാ​ത്ര​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കേ​ര​കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ഗു​ണ​മേ​ന്മ​യു​ള​ള തെ​ങ്ങി​ന്‍​തൈ​ക​ള്‍ അ​താ​ത് കൃ​ഷി​ഭ​വ​നു​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​ജ​മാ​യി തെ​ങ്ങി​ന്‍​തൈ​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ഷ​ക​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കൃ​ഷി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.