കാ​ട്ടാ​ന ശ​ല്യം: യു​ഡി​എ​ഫ് ധ​ര്‍​ണ ന​ട​ത്തി
Friday, July 3, 2020 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​റ്റി​ക്കോ​ല്‍, ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ള്‍ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് ധ​ര്‍​ണ ന​ട​ത്തി. സം​ഭ​വം നി​ര​വ​ധി ത​വ​ണ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യി​ട്ടും സ​ര്‍​ക്കാ​ര്‍ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത എ​ന്‍. എ. ​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ കു​റ്റ​പ്പെ​ടു​ത്തി. മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ബ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റേ​ത്ത​ട്ടി​ല്‍, രാ​ജേ​ഷ്, ല​ത്തീ​ഫ്, ഐ.​എ​സ്. വ​സ​ന്ത​ന്‍, രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, മു​ര​ളി, രാ​ഘ​വ​ന്‍, മാ​ധ​വ​ന്‍ ചി​റ​ക്ക​ല്‍, ബി​ന്‍​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.