റാ​ണി​പു​ര​ത്ത് വ​ന​മ​ഹോ​ത്സ​വം ന​ട​ത്തി
Thursday, July 2, 2020 9:03 AM IST
പ​ന​ത്ത​ടി: വ​നം​വ​കു​പ്പി​ന്‍റെ​യും റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ റാ​ണി​പു​രം അ​ച്ചം​പാ​റ​യി​ല്‍ വ​ന​മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ന​സം​ര​ക്ഷ​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​ത്ത​ടി സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി. ​പ്ര​ഭാ​ക​ര​ന്‍ വ​ന​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
എം. ​പ്ര​മോ​ദ് കു​മാ​ര്‍, എം. ​ബാ​ലു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ര്‍.​കെ. രാ​ഹു​ല്‍, എം.​ബി. അ​ഭി​ജി​ത്ത്, എ​സ്. പു​ഷ്പാ​വ​തി, ഒ.​എ. ഗി​രീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.