കർണാടകയുടെ വഴിയേ കേരളവും അതിർത്തി മണ്ണിട്ടടച്ചു
Thursday, July 2, 2020 9:03 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ലൂ​ടെ അ​ന​ധി​കൃ​മാ​യി ആ​ളു​ക​ളെ​ത്തു​ന്ന​ത് ത​ട​യാ​ന്‍ ക​ര്‍​ണാ​ട​ക​യു​ടെ പാ​ത പി​ന്തു​ട​ര്‍​ന്ന് കേ​ര​ള​വും. ദേ​ശീ​യ​പാ​ത​യി​ലെ ത​ല​പ്പാ​ടി ഒ​ഴി​കെ ക​ര്‍​ണാ​ട​ക​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന 29 റോ​ഡു​ക​ളാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് മ​ണ്ണി​ട്ട് അ​ട​ച്ച​ത്.

മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​രു​പ​തും ആ​ദൂ​രി​ല്‍ നാ​ലും ബ​ദി​യ​ടു​ക്ക​യി​ല്‍ മൂ​ന്നും രാ​ജ​പു​ര​ത്ത് ര​ണ്ടും റോ​ഡു​ക​ളി​ലാ​ണ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണി​ട്ട​ട​ച്ച് ഗ​താ​ഗ​തം ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ വീ​ണ്ടും യാ​ത്രാ​ദു​രി​ത​ത്തി​ലാ​യി.

ആ​ളു​ക​ള്‍ പാ​സി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ന​ട​പ​ടി​യെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ്പ പ​റ​ഞ്ഞു. ക​ണ​ക്കാ​ക്ക​പ്പെ​ടാ​ത്ത ധാ​രാ​ളം ആ​ളു​ക​ള്‍ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​തി​നാ​ലാ​ണ് റോ​ഡു​ക​ള്‍ അ​ട​ച്ച​തെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റോ​ഡു​ക​ള്‍ ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നും ക​ര്‍​ണാ​ട​ക അ​ധി​കൃ​ത​ര്‍ നേ​ര​ത്തേ മ​ണ്ണി​ട്ട​ട​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ മ​ണ​ല്‍ മാ​ഫി​യ​യും ആ​ള്‍​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളും മ​ണ്ണ് നീ​ക്കം​ചെ​യ്തി​രു​ന്ന​തി​നെ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ക​ള​ക്ട​ര്‍ ഡോ.​ഡി. സ​ജി​ത്ബാ​ബു വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.