കരുതലിൻ കരങ്ങളെ ആദരിച്ച് നാട്
Thursday, July 2, 2020 9:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡോ​ക്ട​ര്‍​മാ​രെ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജി​ലെ എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍.
ഡോ​ക്ട​ര്‍​മാ​രാ​യ കെ. ​വി​ജ​യ​രാ​ഘ​വ​ന്‍, സി.​കെ. ശ്രീ​നി​വാ​സ്, ലു​ലു എ​ലി​സ​ബ​ത്ത്, അ​ഭി​ലാ​ഷ്, നി​മി​ഷ, കെ.​പി. രാ​ജേ​ഷ് കു​മാ​ര്‍, ര​മേ​ഷ് ഭ​ട്ട്, രേ​ഷ്മ, വി​ജ​യ് കൃ​ഷ്ണ​ന്‍, പോ​ള്‍, സെ​ലി​നാ​മ്മ സി​റി​യ​ക്, മേ​ഘ, കെ. ​ക​മ​ലാ​ക്ഷ എ​ന്നി​വ​രെ​യാ​ണ് എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളാ​യ അ​ഞ്ജ​ന ശ്രീ​ധ​ര്‍, എ​ന്‍. കൃ​ഷ്ണ സാ​ഗ​ര്‍, ഹെ​ല്‍​ന ജോ​സ​ഫ്, സി. ​അ​ന​ഘ, സം​ഗീ​ത ബാ​ബു, അ​ന​ഘ, കെ. ​ഐ​ശ്വ​ര്യ, അ​മൃ​ത മോ​ള്‍, അ​ശ്വ​തി രാ​ജു, കെ. ​അ​ഭി​രാം, കെ. ​അ​ര്‍​ച്ച​ന എ​ന്നി​വ​ര്‍ വീ​ടു​ക​ളി​ല്‍ ചെ​ന്ന് റോ​സാ​പ്പൂ​ക്ക​ള്‍ ന​ല്‍​കി ആ​ദ​രി​ച്ച​ത്.
ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ട​ന്ന​ക്കാ​ട് ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ഫെ​യ്‌​സ് ഷീ​ല്‍​ഡു​ക​ള്‍ ന​ല്‍​കി. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടി. വി​ജ​യ​ന്‍ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​ഷ്യേ​റ്റ് എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ല​ഫ്. ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ര്‍ അ​ണ്ട​ര്‍ ഓ​ഫീ​സ​ര്‍ പി.​ടി. ആ​ര​തി സ്വാ​ഗ​ത​വും എ​ന്‍. കൃ​ഷ്ണ​സാ​ഗ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ചി​റ്റാ​രി​ക്കാ​ല്‍: വൈ​സ്‌​മെ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ വെ​സ്റ്റ് ഇ​ന്ത്യാ റീ​ജ​ണ്‍ ഡി​സ്ട്രി​ക്റ്റ് സി​ക്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് കാ​ല​ത്തെ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ഭി​ന​ന്ദ​ന​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് ചി​റ്റാ​രി​ക്കാ​ല്‍ പി​എ​ച്ച്‌​സി​യി​ലെ ഡോ​ക്ട​ര്‍​മാ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ആ​ദ​രി​ച്ചു.
വൈ​സ്‌​മെ​ന്‍ ഡി​സ്ട്രി​ക്റ്റ് ഗ​വ​ര്‍​ണ​ര്‍ വി.​എ​സ്. ത​ങ്ക​ച്ച​ന്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സൂ​ര്യ രാ​ഘ​വ​നെ ഷാ​ള്‍ അ​ണി​യി​ച്ചു​കൊ​ണ്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ര്‍​ജു​കു​ട്ടി ക​രി​മ​ഠം, കെ.​ജെ. സ​ജി​മോ​ന്‍, സെ​ന്നി കൂ​ര​മ​റ്റം, ഷി​ജി​ത്ത് കു​ഴു​വേ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ചി​റ്റാ​രി​ക്കാ​ല്‍: ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ്റാ​രി​ക്കാ​ല്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും ഈ​സ്റ്റ് എ​ളേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​യി, മാ​ത്യു പ​ടി​ഞ്ഞാ​റേ​യി​ല്‍, സെ​ക്ര​ട്ട​റി ജോ​സ് പ്ര​കാ​ശ്, ബാ​ബു നെ​ടി​യ​കാ​ല, പ്രീ​തി കോ​ള​ങ്ക​ട എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
നീ​ലേ​ശ്വ​രം: ലോ​ക ഡോ​ക്ട​ര്‍ ദി​ന​ത്തി​ല്‍ നീ​ലേ​ശ്വ​ര​ത്തി​ന്‍റെ ജ​ന​കീ​യ ഡോ​ക്ട​റാ​യ ഡോ. ​കെ.​സി.​കെ. രാ​ജ​യെ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ന്‍ ഐ​ങ്ങോ​ത്ത് ഷാ​ള്‍ അ​ണി​യി​ച്ചു. നി​യു​ക്ത ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ഡി​യ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​വി. പ്ര​ദീ​പ്കു​മാ​ര്‍, അ​ച്ചു​ത​ന്‍ മു​റി​യ​നാ​വി, കെ.​രാ​ജീ​വ​ന്‍, സ​ന്തു പു​റ​വ​ങ്ക​ര, പി. ​ബാ​ബു​രാ​ജ്, ല​ക്ഷ്മ​ണ​ന്‍, സൂ​ര​ജ് ത​ട്ടാ​ച്ചേ​രി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: ബേ​ക്ക​ല്‍ ഫോ​ര്‍​ട്ട് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്‍​സൂ​ര്‍ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​കു​ഞ്ഞാ​മ​ദ്, ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​സി.​എ​ച്ച്. ഇ​ബ്രാ​ഹിം, ദ​ന്ത​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​ജ​യ​ന്ത് ന​മ്പ്യാ​ര്‍ എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ നാ​സ​ര്‍, ക്ല​ബ് ചാ​ര്‍​ട്ട​ര്‍ പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് സി. ​പാ​ല​ക്കി, ഹാ​റൂ​ണ്‍ ചി​ത്താ​രി, ഗോ​വി​ന്ദ​ന്‍ ന​മ്പൂ​തി​രി, എം. ​ഷൗ​ക്ക​ത്ത​ലി, സി.​എം. നൗ​ഷാ​ദ്, സു​രേ​ഷ്, സി.​എ​ച്ച്. ഷ​റ​ഫു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.