പ​രീ​ക്ഷ‍​യെ​ഴു​തി​യ 19,599 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 19,326 പേ​രും വിജയിച്ചു ; 98.61 വിജയശതമാനം
Wednesday, July 1, 2020 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യി​ല്‍ 98.61 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ‍​യെ​ഴു​തി​യ 19,599 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 19,326 പേ​രാ​ണ് ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ഇ​തി​ല്‍ 10,015 പേ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളും 9,311 പേ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് 10,780 പേ​രും എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും 6,603 പേ​രും അ​ണ്‍-​എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് 1,943 പേ​രു​മാ​ണ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ര്‍​ഹ​ത നേ​ടി​യ​ത്.
1,685 വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി. ഇ​തി​ല്‍ 929 പേ​ര്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും 633 പേ​ര്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് 123 പേ​ര്‍ അ​ണ്‍-​എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​മാ​ണ്.
കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ല്‍ 99.24 ശ​ത​മാ​ന​വും കാ​സ​ര്‍​ഗോ​ഡ് 98.08 ശ​ത​മാ​ന​വു​മാ​ണ് വി​ജ​യം. കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ല്‍ നി​ന്ന് 8,863 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 8,796 പേ​ര്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി.
കാ​സ​ര്‍​ഗോ​ഡ് 10,736 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 10,530 പേ​രാ​ണ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ല്‍ നി​ന്ന് 1,113 പേ​രും കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ല്‍ നി​ന്ന് 572 പേ​രു​മാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ​ത്.
ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ നേ​രി​യ വ​ര്‍​ധ​ന​വാ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത്.
ക​ഴി​ഞ്ഞ ത​വ​ണ 97.71 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ 98.61 ശ​ത​മാ​ന​മാ​യി. 0.9 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന. അ​തേ​സ​മ​യം എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ത​വ​ണ 1,461 ആ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ 1,685 ആ​യി ഉ​യ​ര്‍​ന്നു.