വാ​ഹ​ന​നി​കു​തി കു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ലി​ലൂ​ടെ അ​ട​ച്ചു​തീ​ര്‍​ക്കാ​ന്‍ സൗ​ക​ര്യം
Wednesday, July 1, 2020 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: നാ​ലു വ​ര്‍​ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ വാ​ഹ​ന നി​കു​തി അ​ട​ക്കാ​തെ വീ​ഴ്ച വ​രു​ത്തി​യ​വ​ര്‍​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​ശി​ക അ​ട​യ്ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. 2020 മാ​ര്‍​ച്ച് 31 വ​രെ നാ​ലു​വ​ര്‍​ഷ​ത്തെ നി​കു​തി കു​ടി​ശി​ക​യു​ള്ള​വ​ര്‍​ക്കാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.
വാ​ഹ​നം നി​ല​വി​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​ട​മ​യോ അ​ന​ന്ത​രാ​വ​കാ​ശി​യോ 100 രൂ​പ മു​ദ്ര​പ​ത്ര​ത്തി​ല്‍ ആ​ര്‍​ടി ഓ​ഫീ​സി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി നി​ശ്ചി​ത നി​കു​തി അ​ട​ച്ച് ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ കാ​ന്‍​സ​ല്‍ ചെ​യ്തു റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​കാം. കൈ​മാ​റ്റ​പ്പെ​ട്ട വാ​ഹ​നം എ​വി​ടെ​യു​ണ്ടെ​ന്ന് അ​റി​യാ​ത്ത​വ​ര്‍​ക്കും നി​കു​തി കു​ടി​ശി​ക​യ്ക്ക് നോ​ട്ടീ​സ് ല​ഭി​ച്ച​വ​ര്‍​ക്കും ആ​ര്‍​സി ബു​ക്ക് സ​റ​ണ്ട​ര്‍ ചെ​യ്യാ​തെ വാ​ഹ​നം പൊ​ളി​ച്ച​വ​ര്‍​ക്കും മ​റ്റും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.
ബു​ധ​നാ​ഴ്ച ഒ​ഴി​കെ​യു​ള്ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാം. ഫോ​ണ്‍: 04994 255290.